- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോസ് ആഞ്ചലസിൽ മകരവിളക്കാഘോഷം 17ന്
ലോസ് ആഞ്ചലസ്: മണ്ഡല മകരവിളക്ക് വ്രത സമാപ്തി കുറിച്ചുകൊണ്ട് മകരവിളക്കാഘോഷങ്ങൾക്ക് ലോസ് ആഞ്ചലസ് ഒരുങ്ങി. ജനുവരി 17ന് (ഞായർ) നോർവാക്കിലുള്ള സനാതന ധർമ ക്ഷേത്രത്തിലാണു പ്രത്യേക പൂജകളും ആഘോഷങ്ങളും.ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകുന്നേരം 7.30 വരെയുള്ള പരിപാടികളിൽ അയ്യപ്പ ഘോഷയാത്ര, കർപ്പൂര ആഴി, നെയ്യഭിഷേകം, വിഷ്ണു സഹസ്ര നാമ പ്രയാണം, ബാബു പരമേശ്വരനും സ
ലോസ് ആഞ്ചലസ്: മണ്ഡല മകരവിളക്ക് വ്രത സമാപ്തി കുറിച്ചുകൊണ്ട് മകരവിളക്കാഘോഷങ്ങൾക്ക് ലോസ് ആഞ്ചലസ് ഒരുങ്ങി. ജനുവരി 17ന് (ഞായർ) നോർവാക്കിലുള്ള സനാതന ധർമ ക്ഷേത്രത്തിലാണു പ്രത്യേക പൂജകളും ആഘോഷങ്ങളും.
ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകുന്നേരം 7.30 വരെയുള്ള പരിപാടികളിൽ അയ്യപ്പ ഘോഷയാത്ര, കർപ്പൂര ആഴി, നെയ്യഭിഷേകം, വിഷ്ണു സഹസ്ര നാമ പ്രയാണം, ബാബു പരമേശ്വരനും സംഘവും നയിക്കുന്ന ഭജന തുടങ്ങിയവ അരങ്ങേറും.
തൈപൂയ പൊങ്കൽ ആഘോഷിക്കുന്ന സതേൺ കലിഫോർണിയ തമിൾ സംഘം, നൊർവാക്കിലെ സനാതന ധർമ ടെമ്പിൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
കലിഫോർണിയായിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ് ചടങ്ങുകൾക്കു നേതൃത്വം നൽകുക.
പൂജാ ദ്രവ്യങ്ങളായ പാൽ, നെയ്യ്, നല്ലെണ്ണ, നിവേദ്യത്തിനുള്ള ഫലവർഗങ്ങൾ, പൂക്കൾ അരവണ പായസം, ഉണ്ണിയപ്പം തുടങ്ങിയവ ഭക്ത ജനങ്ങൾക്കു കൊണ്ടുവരാമെന്ന് സംഘാടക സമിതിക്കുവേണ്ടി രവി വെള്ളത്തിരി, ഓം പ്രസിഡന്റ് രമ നായർ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: സന്ധ്യ പ്രസാദ്