- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വെസ്റ്റ്‌ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം 16 ന്
വെസ്റ്റ്‌ചെസ്റ്റർ: അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ഭക്തി നിർഭരമായ രിതിയിൽ 16നു ആഘോഷിക്കുന്നു. മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലർപ്പിച്ച് ഇരുമുടിയെന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തി ദർശന പുണ്യം നേടുന്ന നിമിഷങ്ങൾ. ഈ ആത്മചൈതന്യത്തിലേക്കാണ് ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്. . 16 വര
വെസ്റ്റ്‌ചെസ്റ്റർ: അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ഭക്തി നിർഭരമായ രിതിയിൽ 16നു ആഘോഷിക്കുന്നു. മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലർപ്പിച്ച് ഇരുമുടിയെന്തിയ അയ്യപ്പന്മാർ ക്ഷേത്രത്തി ദർശന പുണ്യം നേടുന്ന നിമിഷങ്ങൾ. ഈ ആത്മചൈതന്യത്തിലേക്കാണ് ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്. . 16 വരെയാണ് ശരണം വിളികളും പൂജകളുടെയും അന്തരീക്ഷത്തിൽ അയ്യപ്പതൃപ്പാദങ്ങളിൽ സ്രാഷ്ടാംഗം നമസ്‌കരിക്കാനുമുള്ള വേദിയാകുന്നത്. വെസ്റ്റ്‌ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മകരവിളക്കിന്റെ സുകൃതം നുകരാൻ അവസരമൊരുക്കുന്നത്.
രാവിലെ അയപ്പ സുപ്രഭാതതോടെ ആരംഭിക്കുന്ന മകരവിളക്ക് മഹോത്സവം ഉഷ പൂജക്കും അയ്യപ്പനൂട്ടിനും, പമ്പസദ്യകും ശേഷം ഇരുമുടി പൂജ ആരംഭിക്കും. ഇരുമുടിയെന്തിയ അയ്യപ്പന്മാർ ചെണ്ട മേളത്തിന്റയും താലപൊലിയു ടെയും അകമ്പടിയോടെ ശരണം വിളിയോടെ ക്ഷേത്രത്തിന് വലംവച്ച് ക്ഷേത്രതിനുള്ളിൽ പ്രവേശിക്കുന്നു. ഇതോടൊപ്പം തന്നെ അയ്യപ്പൻ വിളക്കുംവാസ്റ്റ് വിളക്കും വെസ്റ്റ്‌ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയായി ഒരുക്കുന്നു. നെയ്യഭിഷേകത്തിനും പുഷ്പാഭിഷേകത്തിനോടെപ്പം തന്നെ വാസ്റ്റ് ഭജൻ ഗ്രൂപ്പിന്റെ ഭജനയും ഭക്തരെ ഭക്തിയുടെ കൊടുമുടിയിൽ എത്തിക്കും. പടി പൂജ, നമസ്‌കാര മന്ത്ര സമർപ്പണം, മംഗള ആരതി, മന്ത്ര പുഷ്പം, ചതുർത്ഥ പാരായണം, ദിപരാധന,കർപ്പൂരാഴിയും, അന്നദാനം എന്നിവയാണ്. ഹരിവരാസനയോടെ മകരവിളക്ക് മഹോത്സവത്തിനു കൊടിയിറങ്ങും.
അയ്യപ്പഭക്തന്മാർക്ക് അഭിമാനിക്കത്തക്കവിധത്തിൽ വെസ്റ്റ്‌ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി പുരോഗമിക്കുന്നു. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കേരളീയത്തനിമയോടു കൂടിയുള്ള പൂജാകർമ്മാദികൾ അതിന്റെ എല്ലാ പരിപൂർണ്ണതയോടും കൂടി കേരളത്തിൽ നിന്ന് വന്നിട്ടുള്ള പൂജാരി ബ്രഹ്മശ്രീ മനോജ് നമ്പൂതിരി നിർവ്വഹിക്കുന്നു എന്നതാണ്. വെസ്റ്റ് ചെസ്റ്റർ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ കേരളീയത്തനിമയിലുള്ള പൂജകൾ കാണുമ്പോൾ നമ്മൾ വിദേശത്തല്ല, കേരളത്തിൽ തന്നെയാണെന്ന പ്രതീതിയുളവാകുന്നു.
ഗുരു സ്വാമി പാർത്ഥസാരഥിപിള്ള, സെക്രട്ടറി ഡോ.പത്മജാ പ്രേം , ചെയർമ്മാൻ വാസുദേവ് പുളിക്കൽ, വൈസ് പ്രസിടന്റ്‌റ് ജനാർധനനൻ ഗോവിന്ദൻ, ഗണേശ് നായർ, ഡോ. പ്രേം, ജോഷി നാരായണൻ, രാധാകൃഷ്ണൻ.പി.കെ ,രാജാൻ നായർ, നാരായണൻ നായർ, രമണി പിള്ള , സുരേന്ദ്രൻ നായർ, ഗോപിക്കുട്ടൻ നായർ, സന്തോഷ് നായർ, സുവർണ്ണ, രുക്മിണി നായർ, തങ്കമണി പിള്ള, ഓമനാ വാസുദേവ്, ബീനാ പ്രസന്നൻ, പങ്കജം മേനോൻ തുടങ്ങിയവർ എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം വഹിക്കും



