- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തു വിൽക്കുന്ന മൊബൈൽ ഫോണുകളിൽ നാലിലൊന്നും നിർമ്മിക്കുന്നത് ഇന്ത്യയിൽ തന്നെ; പട്ടികയിൽ മുൻ നിരക്കാരായ സാംസങ്ങും മൈക്രോമാക്സും സ്‌പൈസും
മുംബൈ: രാജ്യത്തു വിൽപ്പന മൊബൈൽ ഫോണുകളിൽ നാലിലൊന്നും നിർമ്മിക്കുന്നത് ഇന്ത്യയിൽ തന്നെ. വിദേശ കമ്പനികളുടെ ഫോണുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ള കണക്കാണിത്. ഏപ്രിൽ-ജൂൺ കാലയളവിൽ വിറ്റ ഫോണുകളിൽ 24.8% ഇന്ത്യൻ നിർമ്മിതമെന്നാണ് വിപണി ഗവേഷകരായ സൈബർ മീഡിയ റിസർച്ച് വ്യക്തമാക്കുന്നത്. തൊട്ടു മുൻപത്തെ മൂന്നു മാസം 20% ആയിരുന്നു ഇന്ത്യൻ ഹാൻഡ്സെറ്റു
മുംബൈ: രാജ്യത്തു വിൽപ്പന മൊബൈൽ ഫോണുകളിൽ നാലിലൊന്നും നിർമ്മിക്കുന്നത് ഇന്ത്യയിൽ തന്നെ. വിദേശ കമ്പനികളുടെ ഫോണുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ള കണക്കാണിത്.
ഏപ്രിൽ-ജൂൺ കാലയളവിൽ വിറ്റ ഫോണുകളിൽ 24.8% ഇന്ത്യൻ നിർമ്മിതമെന്നാണ് വിപണി ഗവേഷകരായ സൈബർ മീഡിയ റിസർച്ച് വ്യക്തമാക്കുന്നത്. തൊട്ടു മുൻപത്തെ മൂന്നു മാസം 20% ആയിരുന്നു ഇന്ത്യൻ ഹാൻഡ്‌സെറ്റുകളുടെ വിഹിതം.
5.66 കോടി ഹാൻഡ്‌സെറ്റുകളാണ് ഏപ്രിൽ- ജൂൺ കാലത്ത് രാജ്യത്ത് വിറ്റത്. ഇതിൽ 2.48 കോടി സ്മാർട് ഫോണുകളാണ്. 'മെയ്ക് ഇൻ ഇന്ത്യ' പ്രചാരണത്തിന്റെ ഫലമാണ് ഇന്ത്യയിൽ ഉൽപാദനം വർധിക്കുന്നതെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ.
ഏറ്റവുമധികം വിൽപ്പന നടത്തുന്ന സാംസങ്, മൈക്രോമാക്‌സ് എന്നിവയും സ്‌പൈസും ഇന്ത്യയിൽ ഹാൻഡ്‌സെറ്റുകൾ നിർമ്മിക്കുന്നുണ്ട്. ഷവോമി, മോട്ടറോള, ലെനോവോ എന്നിവ ഈയിടെ ഇന്ത്യയിൽ നിർമ്മാണം തുടങ്ങുകയും ചെയ്തു. വർധിച്ചുവരുന്ന വിപണി ലക്ഷ്യമിട്ട് എച്ച്ടിസി, അസ്യൂസ്, ജിയോണീ തുടങ്ങിയവർ ഇന്ത്യയിൽ നിർമ്മാണം ആരംഭിക്കാൻ ആലോചിക്കുന്നുമുണ്ട്.
സാംസങ്ങാണ് മൊത്തം വിപണിയിൽ ഒന്നാമത്. 20.6 ശതമാനവും സ്മാർട് ഫോൺ വിപണിയിൽ 24.6 ശതമാനവും പങ്കാളിത്തമാണ് അവർക്കുള്ളത്. മൈക്രോമാക്‌സിന് മൊത്തം വിപണിയിൽ 12.3%, സ്മാർട് ഫോണിൽ 14.8% എന്നിങ്ങനെ വിഹിതമുണ്ട്. മൂന്നാമത് ഇന്റെക്‌സാണ്. മൊത്തം വിപണിയിൽ 9.5%, സ്മാർട് ഫോണിൽ 10.4% എന്നിങ്ങനെയാണ് അവരുടെ പങ്കാളിത്തം.