- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ്ക് ഇൻ ഇന്ത്യ: ഒരു എഫ്ബി വിജയഗാഥ; ഓരോ മുന്ന് സെക്കന്റിലും ലൈക് ചെയ്യാൻ ഒരാളെത്തും; ലൈക്ക് ചെയ്തത് മൂന്ന് കോടിയിലധികം പേർ
ന്യൂഡൽഹി: ഇന്ത്യയെ ലോകത്തിന്റെ മാനുഫാക്ചറിങ് ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന് ഫേസ്‌ബുക്കിൽ മികച്ച ഡിമാൻഡ്. മോദി സർക്കാരിന്റെ പദ്ധതികളിൽ സോഷ്യൽ മീഡിയയിലൂടെ ഏറ്റവുമധികം സ്വീകാര്യത നേടുന്ന പദ്ധതിയായി മെയ്ക്ക് ഇൻ ഇന്ത്യ മാറിക്കഴിഞ്ഞു. ആഭ്യന്തര കമ്പനികളെയും ആഭ്യ
ന്യൂഡൽഹി: ഇന്ത്യയെ ലോകത്തിന്റെ മാനുഫാക്ചറിങ് ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന് ഫേസ്‌ബുക്കിൽ മികച്ച ഡിമാൻഡ്. മോദി സർക്കാരിന്റെ പദ്ധതികളിൽ സോഷ്യൽ മീഡിയയിലൂടെ ഏറ്റവുമധികം സ്വീകാര്യത നേടുന്ന പദ്ധതിയായി മെയ്ക്ക് ഇൻ ഇന്ത്യ മാറിക്കഴിഞ്ഞു.
ആഭ്യന്തര കമ്പനികളെയും ആഭ്യന്തര ഉത്പന്നങ്ങളെയും പ്രോത്‌സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മെയ്ക് ഇന്ത്യാ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ഓരോ മൂന്ന് സെക്കൻഡിലും പുതുതായി ഓരോ പുതിയ അംഗം എത്തുകയാണ്. മൂന്ന് മാസം മുമ്പ് പ്രധാനമന്ത്രി പ്രഖ്യാപിച്ച മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് സോഷ്യൽ മീഡിയയിലൂടെ മാത്രം ഇതിനകം 210 കോടി പേരുടെ പിന്തുണ ലഭിച്ചു. മൂന്ന് കോടി ലൈക്കും കിട്ടി. കേന്ദ്രസർക്കാരിന്റെ മറ്റൊരു പദ്ധതിക്കും ഇത്ര വലിയ സ്വീകാര്യത സോഷ്യൽ മീഡിയയിൽ ലഭിച്ചിട്ടില്ലെന്ന് പത്രക്കുറിപ്പിലൂടെ സർക്കാരും അറിയിച്ചു.
മെയ്ക്ക് ഇൻ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നത് 2.63 ലക്ഷം പേരാണ്. യൂട്വൂബിൽ ആറ് ലക്ഷത്തോളം പേരും മെയ്ക്ക് ഇൻ ഇന്ത്യയെ കുറിച്ച് കണ്ടറിഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യയുടെ വെബ്‌സൈറ്റ് ആഗോള തലത്തിലായി 55 ലക്ഷം പേർ സന്ദർശിച്ചു. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുക, ആഭ്യന്തര ഉത്പാദനം പ്രോത്‌സാഹിപ്പിക്കുക, ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുക, ആഗോള തലത്തിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ സ്വീകാര്യത കൂട്ടുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, രാജ്യത്തെ കൂടുതൽ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുക തുടങ്ങിയവയാണ് മെയ്ക്ക് ഇൻ ഇന്ത്യയുടെ ലക്ഷ്യം.
സോഷ്യൽ മീഡിയയിലെ പിന്തുണ ആവേശകരമായാണ് മോദി സർക്കാർ കാണുന്നത്. മെയ്‌ക് ഇൻ ഇന്ത്യാ കാമ്പയിൻ വലിയ വിജയമാകുമെന്നും പ്രതീക്ഷിക്കുന്നു. ഏകജാലക സംവിധാനങ്ങളൊരുക്കി നിക്ഷേപകരെ വൻതോതിൽ രാജ്യത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.