- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് പിഎച്ച്‌സിസി; കടുത്ത ചൂടിൽ രോഗികൾ വലയാതിരിക്കാൻ നിർദ്ദേശം
ദോഹ: ഹെൽത്ത് സെന്ററുകളിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനം പ്രയോജനപ്പെടുത്തണമെന്നും കടുത്ത ചൂടിൽ നേരത്തെ വന്ന് കാത്തിരിക്കുന്നത് ഇതുവഴി ഒഴിവാക്കാമെന്നും പ്രൈമറി ഹെൽത്ത് സെന്റർ കോർപറേഷൻ (പിഎച്ച്‌സിസി) വ്യക്തമാക്കി. നേരത്തെ ഹെൽത്ത് സെന്റർ തുറന്നുപ്രവർത്തിക്കുമെന്ന ധാരണയിൽ ഒട്ടേറെപ്പേർ എത്താറുണ്ടെന്നും എന്നാൽ ഏഴു മണിയോടെ മാത്രമേ പൊതുജനങ്ങൾക്കായി സെന്റർ തുറന്നു കൊടുക്കാറുള്ളുവെന്നും പിഎച്ച്‌സിസി വെളിപ്പെടുത്തി. അതുകൊണ്ടു തന്നെ ഏറെ നേരം പുറത്ത് രോഗികൾ കാത്തുനിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഏഴിന് മുമ്പ് ആരോഗ്യകേന്ദ്രം തുറന്നിടുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും പിഎച്ച്‌സിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഡ്യൂട്ടിക്ക് സ്റ്റാഫുകൾ എത്തുന്നതിന് മുമ്പ് ആരോഗ്യകേന്ദ്രം തുറന്നിട്ടാൽ എമർജൻസി രോഗികളേയും കൊണ്ട് ആൾക്കാർ എത്തുമെന്നും എന്നാൽ ഇതു കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇവിടങ്ങളിൽ ഇല്ലാത്തതിനാൽ ഏഴിനു ശേഷം മാത്രമേ പ്രാഥമികാരോഗ്യ കേന്ദ്രം തുറക്കുകയുള്
ദോഹ: ഹെൽത്ത് സെന്ററുകളിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനം പ്രയോജനപ്പെടുത്തണമെന്നും കടുത്ത ചൂടിൽ നേരത്തെ വന്ന് കാത്തിരിക്കുന്നത് ഇതുവഴി ഒഴിവാക്കാമെന്നും പ്രൈമറി ഹെൽത്ത് സെന്റർ കോർപറേഷൻ (പിഎച്ച്‌സിസി) വ്യക്തമാക്കി. നേരത്തെ ഹെൽത്ത് സെന്റർ തുറന്നുപ്രവർത്തിക്കുമെന്ന ധാരണയിൽ ഒട്ടേറെപ്പേർ എത്താറുണ്ടെന്നും എന്നാൽ ഏഴു മണിയോടെ മാത്രമേ പൊതുജനങ്ങൾക്കായി സെന്റർ തുറന്നു കൊടുക്കാറുള്ളുവെന്നും പിഎച്ച്‌സിസി വെളിപ്പെടുത്തി. അതുകൊണ്ടു തന്നെ ഏറെ നേരം പുറത്ത് രോഗികൾ കാത്തുനിൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ഏഴിന് മുമ്പ് ആരോഗ്യകേന്ദ്രം തുറന്നിടുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും പിഎച്ച്‌സിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഡ്യൂട്ടിക്ക് സ്റ്റാഫുകൾ എത്തുന്നതിന് മുമ്പ് ആരോഗ്യകേന്ദ്രം തുറന്നിട്ടാൽ എമർജൻസി രോഗികളേയും കൊണ്ട് ആൾക്കാർ എത്തുമെന്നും എന്നാൽ ഇതു കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇവിടങ്ങളിൽ ഇല്ലാത്തതിനാൽ ഏഴിനു ശേഷം മാത്രമേ പ്രാഥമികാരോഗ്യ കേന്ദ്രം തുറക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പി.എച്ച്.സി.സിക്കു കീഴിലെ 21 പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളെയും കോൾ സെന്റർ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. രോഗികൾക്ക് ആരോഗ്യകേന്ദ്രങ്ങളിൽ സന്ദർശനം നടത്താൻ 107 എന്ന നമ്പർ ഡയൽ ചെയ്ത് സൗകര്യമുള്ള സമയം മുൻകൂട്ടി ആവശ്യപ്പെടാം. സന്ദർശന സമയം ലഭിച്ചുകഴിഞ്ഞാൽ പ്രസ്തുത സമയത്തുമാത്രം ആശുപത്രിയിലത്തെിയാൽ മതിയെന്നും അതല്ലാതെ നേരത്തെയത്തെി പുറത്തുകാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും ഇവർ പറയുന്നു.