ലണ്ടൻ: പുകവലിയില്ലാത്ത സമൂഹത്തിന് ആഹ്വാനം ചെയ്ത് മാൾബറോ സിഗരറ്റിന്റെ പിന്മാറ്റം. സിഗരറ്റ് നിർമ്മാണം അവസാനിപ്പിക്കുകയാണെന്നു ഫിലിപ് മോറീസ് ഇന്റർനാഷണൽ (പി.എം.ഐ) അറിയിച്ചു. ഇനി ഇ-സിഗരറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു തീരുമാനം.

മാൾബറോ, പാർലമെന്റ്, ബെൻസൺ ആൻഡ് ഹെഡ്ജസ് തുടങ്ങിയ ബ്രാൻഡുകളുടെ ഉൽപാദനമാണു പി.എം.ഐ. അവസാനിപ്പിക്കുന്നത്. സിഗരറ്റ് ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് പുതുവർഷ പ്രതിജ്ഞയായി ബ്രിട്ടനിലെ ദിനപത്രങ്ങളിൽ കമ്പനി പരസ്യം നൽകിയിരുന്നു.

ഒരുകാലത്ത് ആഡംബര ചിഹ്നങ്ങളിൽ ഒന്നായിരുന്നു മാൾബറോ സിഗരറ്റ്. ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപയോക്താക്കളെ ഇ സിഗരറ്റ് രംഗത്തേക്ക് ആകർഷിക്കാമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ലോകമെമ്പാടുമായി 180 രാജ്യങ്ങളിൽ പി.എം.ഐയുടെ സിഗരറ്റ് വിൽക്കുന്നുണ്ട്.