- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളാണ്ട്ര യൂണിറ്റി കോളേജിന്റെ മൂന്നാമത് മേക്കിങ് എ ഡിഫ്രൻസ് അവാർഡ് മലയാളിക്ക്; നീന സണ്ണിയെ അവാർഡിന് അർഹയാക്കിയത് അഞ്ചു വർഷത്തെ കലാ-കായിക-വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം
ബ്രിസ്ബെൻ: കൊളാണ്ട്ര യൂണിറ്റി കോളേജിന്റെ മൂന്നാമത് മേക്കിങ് എ ഡിഫ്രൻസ് അവാർഡ് നീന സണ്ണിക്ക്. യൂണിറ്റി കോളേജിൽ നടന്ന ചടങ്ങിൽ ക്യൂൻസ് ലാന്റ് സർവകലാശാല മുൻ ചാൻസലറും യൂണിറ്റി കോളേജ് ഡെപ്യൂട്ടി മേധാവിയുമായ ഡോ.പീറ്റർ ബക്സ്റ്റർ പുരസ്‌കാരം സമ്മാനിച്ചു. യൂണിറ്റി കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നീന. കഴിഞ്ഞ അഞ്ചു വർഷത്തെ കലാ-കായിക-വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം വിലയിരുത്തിയാണ് അവാർഡ്. അഞ്ഞൂറ് ഡോളറും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി കോളേജ് അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും സംയുക്തമായി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. കോട്ടയം മോനിപ്പള്ളി വെള്ളിലാംതടത്തിൽ കുടുംബാഗമായ സണ്ണി ജോർജിന്റെയും പ്രൈസി സണ്ണിയുടേയും മകളാണ് നീന. ബ്രിസ്ബെനിൽ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.
ബ്രിസ്ബെൻ: കൊളാണ്ട്ര യൂണിറ്റി കോളേജിന്റെ മൂന്നാമത് മേക്കിങ് എ ഡിഫ്രൻസ് അവാർഡ് നീന സണ്ണിക്ക്. യൂണിറ്റി കോളേജിൽ നടന്ന ചടങ്ങിൽ ക്യൂൻസ് ലാന്റ് സർവകലാശാല മുൻ ചാൻസലറും യൂണിറ്റി കോളേജ് ഡെപ്യൂട്ടി മേധാവിയുമായ ഡോ.പീറ്റർ ബക്സ്റ്റർ പുരസ്‌കാരം സമ്മാനിച്ചു. യൂണിറ്റി കോളേജിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് നീന. കഴിഞ്ഞ അഞ്ചു വർഷത്തെ കലാ-കായിക-വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രകടനം വിലയിരുത്തിയാണ് അവാർഡ്. അഞ്ഞൂറ് ഡോളറും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി കോളേജ് അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും സംയുക്തമായി ഏർപ്പെടുത്തിയതാണ് പുരസ്‌കാരം.
കോട്ടയം മോനിപ്പള്ളി വെള്ളിലാംതടത്തിൽ കുടുംബാഗമായ സണ്ണി ജോർജിന്റെയും പ്രൈസി സണ്ണിയുടേയും മകളാണ് നീന. ബ്രിസ്ബെനിൽ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.
Next Story