- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ഭുതങ്ങൾ വിരിയിക്കുന്ന വിഷ്വൽ എഫക്ടുകളും അണിയറ വിശേഷങ്ങളുമായി വീണ്ടും മേക്കിങ് വീഡിയോ പുറത്ത് വിട്ട് 2.0 യുടെ അണിയറപ്രവർത്തകർ;രജനി- ഷങ്കർ ചിത്രത്തിന്റെ വൈറലാകുന്ന വീഡിയോ കാണാം
അത്ഭുതങ്ങൾ വിരിയിക്കുന്ന വിഷ്വൽ എഫക്ടുകളും അണിയറ വിശേഷങ്ങളുമായി വീണ്ടും മേക്കിങ് വീഡിയോ പുറത്ത് വിട്ട് 2.0 യുടെ അണിയറപ്രവർത്തകർ.ചിത്രത്തിന്റെ നാലാമതു മേക്കിങ് വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അണിയറയിലും രംഗത്തുമുള്ള സംഘത്തിന്റെ രത്‌നചുരുക്കമാണ് വീഡിയോ. വീഡിയോ ഇതിനോടകം തന്നെ പത്തിലക്ഷത്തോളം ആളുകൾ കണ്ട് കഴിഞ്ഞു. നവംബർ 29ന് തിയേറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാർ, എമി ജാക്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം എആർ റഹ്മാനാണ്. 450 കോടി മുതൽ മുടക്കുള്ള ചിത്രം ഇന്ത്യയിൽ ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ ചിത്രീകരിക്കുന്ന സിനിമയാ
അത്ഭുതങ്ങൾ വിരിയിക്കുന്ന വിഷ്വൽ എഫക്ടുകളും അണിയറ വിശേഷങ്ങളുമായി വീണ്ടും മേക്കിങ് വീഡിയോ പുറത്ത് വിട്ട് 2.0 യുടെ അണിയറപ്രവർത്തകർ.ചിത്രത്തിന്റെ നാലാമതു മേക്കിങ് വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അണിയറയിലും രംഗത്തുമുള്ള സംഘത്തിന്റെ രത്‌നചുരുക്കമാണ് വീഡിയോ. വീഡിയോ ഇതിനോടകം തന്നെ പത്തിലക്ഷത്തോളം ആളുകൾ കണ്ട് കഴിഞ്ഞു.
നവംബർ 29ന് തിയേറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക.രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാർ, എമി ജാക്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം എആർ റഹ്മാനാണ്. 450 കോടി മുതൽ മുടക്കുള്ള ചിത്രം ഇന്ത്യയിൽ ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ ചിത്രീകരിക്കുന്ന സിനിമയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പ് ഒരുമിച്ച് റിലീസ് ചെയ്യും. വിദേശ ഭാഷകളിലെ പതിപ്പുകളുടെ റിലീസ് പിന്നീടായിരിക്കും.