ങ്കൽ' സിനിമയ്ക്കു വേണ്ടി അമീർ ഖാൻ നടത്തിയ മേക്ക് ഓവറിന്റെ വീഡിയോ സൂപ്പർ ഹിറ്റായി മാറിയതിന് പിന്നാലെ ഗോദയിലെത്തിയ പെൺപുലികളുടെ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇന്ത്യൻ ഗുസ്തി താരങ്ങളായ ഗീത ഭോഗട്ടും ബബിത കുമാരിയുമായി സ്‌ക്രീനിലെത്തുന്ന നാല് പെൺകുട്ടികളും സിനിമയ്ക്കു വേണ്ടി നടത്തിയ തയ്യാറെടുപ്പുകളാണ് വീഡിയോയിൽ.

അഞ്ച് മാസം നീണ്ട കഠിന തയ്യാറെടുപ്പുകൾക്ക് ഒടുവിൽ തികഞ്ഞ ഗുസ്തി താരങ്ങളുടെ മെയ്വഴക്കത്തോടെയാണ് ഇവർ ഷൂട്ടിങിനെത്തുന്നത്. സംവിധായകനും അമീർ ഖാനും ഇവരുടെ സമർപ്പണത്തെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. മാത്രമല്ല അമീറും ഇവരെ സഹായിക്കുന്നുണ്ട്. <ഗുസ്തി പരിശീലകൻ മഹാവീർ ഭോഗട്ടായി അമീറും ഗീതയും ബബിതയുമായി ഫാത്തിമ ഷെയ്ക്കും, സാന്യ മൽഹോത്രയും അഭിനയിക്കുന്നു. ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.