- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലീം കുമാറിന്റെ ഡയറക്ഷനിൽ കോമഡിയുമായി ജയറാം; ചിത്രീകരണത്തിന്റെ ആദ്യം ദിനം മുതലുള്ള രംഗങ്ങൾ കോർത്തിണക്കി ദൈവമേ കൈതോഴാം കെ കുമാറാകാണത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്
സലിംകുമാർ സംവിധാനം ചെയ്യുന്ന ' ദൈവമേ കൈതൊഴാം, കെ. കുമാറാകണം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായി മേക്കിങ് വിഡിയോ പുറത്തിറങ്ങി.ഫൺ ഫാമിലി എന്റർടെയ്‌നർ എന്ന നിലയ്ക്ക് ഒരുങ്ങിയ ചിത്രം ജനുവരിയിൽ തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ഷൂട്ടിങിന്റെ ആദ്യ ദിനങ്ങൾ മുതലുള്ള രംഗങ്ങൾ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന മേക്കിങ് വീഡിയോയിലൂടെ. സലിം കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന എന്റർടെയ്‌നർ ഫൺ മൂവി എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. സലിം കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.ചിത്രത്തിൽ അനുശ്രിയാണ് നായികയായി എത്തുന്നത്.കംപാർട്ട്‌മെന്റ്, കറുത്ത യഹൂദൻ എന്നീ സിനിമകൾക്ക് ശേഷം സലീം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൈവമേ കൈതൊഴാം കെ കുമാറാകണം'. സലീം കുമാർ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും. നാദിർഷയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
സലിംകുമാർ സംവിധാനം ചെയ്യുന്ന ' ദൈവമേ കൈതൊഴാം, കെ. കുമാറാകണം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായി മേക്കിങ് വിഡിയോ പുറത്തിറങ്ങി.ഫൺ ഫാമിലി എന്റർടെയ്‌നർ എന്ന നിലയ്ക്ക് ഒരുങ്ങിയ ചിത്രം ജനുവരിയിൽ തിയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ഷൂട്ടിങിന്റെ ആദ്യ ദിനങ്ങൾ മുതലുള്ള രംഗങ്ങൾ വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന മേക്കിങ് വീഡിയോയിലൂടെ.
സലിം കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന എന്റർടെയ്‌നർ ഫൺ മൂവി എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. സലിം കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.ചിത്രത്തിൽ അനുശ്രിയാണ് നായികയായി എത്തുന്നത്.കംപാർട്ട്‌മെന്റ്, കറുത്ത യഹൂദൻ എന്നീ സിനിമകൾക്ക് ശേഷം സലീം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൈവമേ കൈതൊഴാം കെ കുമാറാകണം'.
സലീം കുമാർ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും. നാദിർഷയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.



