തലശേരി : തലശേരി -മാഹി ദേശീയപാതയിൽ മാക്കൂട്ടത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോ റിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവറുടെ കാലിന് ഗുരുതരമായി പരുക്കേറ്റു.

ചൊവ്വാഴ്‌ച്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം.തല ശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കെ. എൽ 11എ എം 2553 നമ്പർ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയ ന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുക യായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിൽ നിന്ന് ഓവുചാലിലേക്ക് തെന്നിമാറിഞ്ഞു ഗുരുതരമായിപരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവർ വടക്കുമ്പാട് കൂളി ബസാർ സ്വദേശി മുഹമ്മദ് ഷാഫിയെ തലശ്ശേരി ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസം നേരിട്ടു. പൊലിസെത്തിയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്.