തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച കേസിൽ ആരോപണങ്ങളും സംശയങ്ങളും നീങ്ങുന്നത് സംഘപരിവാർ നേതാക്കളിലേക്കാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ മിക്ക ചാനലുകളിൽ ചർച്ച. ന്യൂസ് 18 കേരളയിലും ചർച്ച മറ്റൊന്നായിരുന്നില്ല. ഈ വിഷയം ചർച്ച ചെയ്യവേ സന്ദീപാനന്ദഗിരിയെ ഷിബുവാക്കാൻ ശ്രമിച്ച യുവമോർച്ചാ നേതാവ് സ്വയം ശശി ആയി മാറിയ വീഡിയോയാണ് ഇപ്പഓൾ സൈബർ ലോകത്ത് വൈറലാകുന്നത്.

മാപ്പുപറയൽ എന്നത് സംഘപരിവാർ നേതാക്കൾ സ്വാതന്ത്ര്യസമര കാലത്ത് പോലും തുടങ്ങിയ ശീലമാണെന്ന കാര്യം ഓർത്തു കൊണ്ടായിരുന്നു ചാനൽ ചർച്ചയെയും സൈബർ ലോകം കാണുന്നത്. സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചത് സംബന്ധിച്ച ചർച്ച നടക്കുമ്പോഴാണ് നടിയും സമൂഹ്യ നിരീക്ഷകയുമായി മാലാ പാർവതിയും യുവമോർച്ചനേതാവ് രാജീവും തമ്മിൽ കോർത്തത്.

കർബുർഗി സംഭവത്തോടും ഗൗരി ലങ്കേഷിനെ ആക്രമിച്ച സംഭവത്തോടും ചേർത്തുവച്ചാണ് ഇതേക്കുറിച്ച് പാർവതി സംസാരിച്ചത്. ഇതോടെ വെറുതേ എന്തെങ്കിലും പറയല്ലേ എന്നതായി യുവമോർച്ച നേതാവിന്റെ അഭിപ്രായം. എന്നാൽ ബിജെപിക്കാരെ പറഞ്ഞില്ലെന്നു ഹിന്ദുത്വ അജണ്ടയെ കുറിച്ചാണ് സംസാരിച്ചതെന്നും പാർവതി വ്യക്തമാക്കി. ഇതോടെ കേരളത്തെ കാര്യങ്ങളെ കുറിച്ച് സംസാരിക്കണം എന്നായി രാജീവ്. ആശ്രമം ആക്രമിച്ചവർക്ക് തങ്ങളുമായി ബന്ധമില്ലെങ്കിൽ മാപ്പു പറയാൻ തയ്യാറാകുമോ എന്നാണ് രാജീവ് ചോദിച്ചത്. ഇതോടെ നൂറ് ശതമാനമെന്നും താൻ ഈ ചാനലിൽ വന്നിരുന്ന് മാപ്പു പറയുമെന്നും ഫേസ്‌ബുക്കിലൂടെ മാപ്പു പറയാൻ തയ്യാറുകുമെന്നും പറഞ്ഞു.

തനിക്ക് ഇക്കാര്യത്തിൽ അജണ്ടയില്ലെന്നും പറഞ്ഞു. എന്നാൽ അവതാരകനും പാർവതിയും മറുചോദ്യം ഉന്നയിക്കുകയും ചെയ്തു. തിരിച്ചായാൽ രാജീവ് മാപ്പു പറയുമോ എന്നതായി ചോദ്യം. പൊതു പ്രവർത്തനം അവസാനിപ്പിക്കുമോ എന്ന ചോദ്യം അവതാരകനും ശരത്തും ഉന്നയിച്ചു. താൻ ഫേസ്‌ബുക്കിൽ എഴുതുമെന്നും പറഞ്ഞു. എന്നാൽ മാപ്പു പറയുമോ എന്ന ചോദ്യത്തോടെ രാജീവ് വെട്ടിലായി. ഇതോടെ ഞാൻ എഴുതിക്കോളാം എന്നു പറഞ്ഞാണ് രാജീവ് തടിതപ്പിയത്. മാപ്പു എഴുതുമോ എന്ന കാര്യത്തിൽ മാത്രം മൗനമായിരുന്നു മറുപടി.