- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൊല്ലണം ' എന്ന് പറയാറില്ല..പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയുമല്ല; എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്ന; മാലാ പാർവതി
തിരുവനന്തപുരം: ആർഎസ്എസുകാരെ കൊല്ലണം എന്ന വിധത്തിൽ പ്രചരിക്കുന്ന ട്രോളിൽ വിശദീകരണവുമായി നടി മാല പാർവതി. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണമെന്നും എതിർക്കണമെന്നും പറയാറുണ്ടെന്നും ട്രോളിലെ പോലെ കൊല്ലണം എന്ന് പറയാറില്ലെന്നും അത് തന്റെ ഭാഷയല്ലെന്നും നടി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മാല പാർവതിയുടെ പ്രതികരണം.
മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രിയപ്പെട്ടവരെ.. ഒരു കാര്യം. ഞാൻ ഞടട കാരെ കൊല്ലണം എന്നൊരു ട്രോൾ കറങ്ങി നടക്കുന്നുണ്ട്. സംഘപരിവാർ അജണ്ടകളെ ശക്തമായി നേരിടണം എന്ന് പറയാറുണ്ട്. എതിർക്കണം എന്ന് പറയാറുണ്ട്. എന്നാൽ 'കൊല്ലണം ' എന്ന് പറയാറില്ല. പറയുകയുമില്ല. കാരണം അത് എന്റെ ഭാഷയല്ല. എന്റെ വാക്കുകൾ അങ്ങനെ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നു. എന്നാൽ മനുഷ്യത്വരഹിതമായ, ജനാധിപത്യ രഹിതമായ, മാനവരാശിക്കെതിരായ ഫാസിസ്റ്റ് ശക്തികളെ എന്നും എതിർക്കുമെന്ന കാര്യത്തിൽ മാറ്റവുമില്ല.