- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലാലയുടെ മാജിക് പെൻസിൽ ഒക്ടോബറിൽ പുറത്തിറങ്ങും;സ്വന്തം അമ്മ പുസ്തകത്തിന്റെ ആദ്യ വായനക്കാരിയാവുന്നതിൽ സന്തോഷമെന്ന് നോബൽ ജേതാവ്; അമ്മ ഇംഗ്ലീഷ് പഠിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് മലാല യൂസഫ് സായി
ഇസ്ലാമാബാദ്: നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു. മകൾ മലാല യൂസഫ് സായിയുടെ പുതിയ ചിത്രകഥാ പുസ്തകമായ 'മലാലാസ് മാജിക് പെൻസിൽ' വായിക്കുന്നതിനുവേണ്ടിയാണിത്.അമ്മയുടെ ചിത്രം മലാല തന്നെ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 'വളരെ സന്തോഷമുണ്ട്. ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ അമ്മയാണ് ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരി'- അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി മലാല ട്വീറ്റ് ചെയ്തത് ഇങ്ങനെ. താലിബാൻ ആക്രമണത്തിന് ഇരയായതിലൂടെ ലോകശ്രദ്ധയാകർഷിക്കുകയും സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടുകയും ചെയ്ത മലാലയുടെ രണ്ടാമത്തെ പുസ്തകമാണ് 'മലാലാസ് മാജിക് പെൻസിൽ.എല്ലാവരെയും സന്തോഷിപ്പിക്കാൻ സാധിക്കുന്ന, നഗരത്തിലെ മാലിന്യകൂമ്പാരത്തിന്റെ ദുർഗന്ധം ഇല്ലാതാക്കുന്ന, രാവിലെ കൂടുതൽ സമയം ഉറങ്ങാൻ സഹായിക്കുന്ന ഒരു മാജിക് പെൻസിലിന് വേണ്ടിയുള്ള മലാലയുടെ കുഞ്ഞുനാളിലെ ആഗ്രഹത്തെക്കുറിച്ചാണ് മലാലാസ് മാജിക് പെൻസിൽ പറയുന്നത്. എന്നാൽ വലുതായി വരും തോറും തന്റെ ആഗ്രഹം വെറും ബാലചാപല്യം മാത്രമാണെന്നും, ഇ
ഇസ്ലാമാബാദ്: നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായിയുടെ അമ്മ ഇംഗ്ലീഷ് പഠിക്കുന്നു. മകൾ മലാല യൂസഫ് സായിയുടെ പുതിയ ചിത്രകഥാ പുസ്തകമായ 'മലാലാസ് മാജിക് പെൻസിൽ' വായിക്കുന്നതിനുവേണ്ടിയാണിത്.അമ്മയുടെ ചിത്രം മലാല തന്നെ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 'വളരെ സന്തോഷമുണ്ട്. ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ അമ്മയാണ് ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരി'- അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി മലാല ട്വീറ്റ് ചെയ്തത് ഇങ്ങനെ.
താലിബാൻ ആക്രമണത്തിന് ഇരയായതിലൂടെ ലോകശ്രദ്ധയാകർഷിക്കുകയും സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടുകയും ചെയ്ത മലാലയുടെ രണ്ടാമത്തെ പുസ്തകമാണ് 'മലാലാസ് മാജിക് പെൻസിൽ.എല്ലാവരെയും സന്തോഷിപ്പിക്കാൻ സാധിക്കുന്ന, നഗരത്തിലെ മാലിന്യകൂമ്പാരത്തിന്റെ ദുർഗന്ധം ഇല്ലാതാക്കുന്ന, രാവിലെ കൂടുതൽ സമയം ഉറങ്ങാൻ സഹായിക്കുന്ന ഒരു മാജിക് പെൻസിലിന് വേണ്ടിയുള്ള മലാലയുടെ കുഞ്ഞുനാളിലെ ആഗ്രഹത്തെക്കുറിച്ചാണ് മലാലാസ് മാജിക് പെൻസിൽ പറയുന്നത്.
എന്നാൽ വലുതായി വരും തോറും തന്റെ ആഗ്രഹം വെറും ബാലചാപല്യം മാത്രമാണെന്നും, ഇതിനേക്കാൾ പ്രധാനമായ കുറെ കാര്യങ്ങൾ വേറെയുണ്ടെന്നും അവൾ മനസിലാക്കുന്നു. വലിയൊരു മാറ്റം വേണ്ടുന്ന ഒരു ലോകം അവൾ മുന്നിൽ കാണുന്നു. ഇതാണ് പുസ്തകത്തിന്റഎ ഉള്ളടക്കം.പതിനേഴാമത്തെ വയസ്സിലാണ് മലാലക്ക് നോബൽ സമ്മാനം ലഭിച്ചത്. ഈ ഒക്ടോബറിൽ 'മലാലാസ് മാജിക് പെൻസിൽ' പുറത്തിറങ്ങും. മലാലയുടെ ആദ്യ പുസ്തകമായ 'ഞാൻ മലാല' ഏറെ ശ്രദ്ധനേടിയിരുന്നു.