- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടികളുടെ സ്വർണം കരിപ്പൂരിൽ പറന്നിറങ്ങുന്നു; ചെറു കഷ്ണങ്ങളാക്കിയും ഫോയിൽ രൂപത്തിലും ക്യാപ്സ്യൂളായും സ്വർണമെത്തിച്ച് സമ്പാദിക്കുന്നതും കോടികൾ; മലബാറിൽ വീണ്ടും സ്വർണ്ണ കടത്ത് സജീവമാകുമ്പോൾ
മലപ്പുറം: കരിപ്പൂർ വിമാനത്തവളം വഴി ദിവസവും കോടികളുടെ സ്വർണം പറന്നിറങ്ങുന്നു. അനധികൃതമായി എത്തിക്കുന്ന ഇത്തരം സ്വർണക്കടത്തിലൂടെ ലോബികൾ സമ്പാദിക്കുന്നതും കോടികൾ. ചെറു കഷ്ണങ്ങളാക്കിയും, ഫോയിൽ രൂപത്തിലും ക്യാപ്സ്യൂൾ രൂപത്തിലുമുള്ള സ്വർണമാണ് അവസാനം കരിപ്പൂരിൽ പിടികൂടിയത്.
ഇത്തരത്തിൽ പിടികൂടുന്നതിന്റെ ഇരട്ടിയിലധികംസ്വർണം കരിപ്പൂർ വഴി കടത്തുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിക്കുന്ന വിവരം. അനുദിനം കള്ളക്കടത്ത് സ്വർണം പിടികൂടിയിട്ടും ഇവ നിർത്താത്തതിന് പിന്നിൽ ലഭിക്കുന്ന കോടികളുടെ ലാഭം തന്നെയാണ്. കരിപ്പരിൽ എയർ ഇന്റലിജൻസ് വിഭാഗം മൂന്ന് ദിവസങ്ങളിലായി 5 വിവിധ കേസുകളിലായി മൊത്തം ഒരു കോടി 84 ലക്ഷം രൂപ വില വരുന്ന 3664 ഗ്രാം സ്വർണം പിടിച്ചെടുത്തു.കഴിഞ്ഞ 15ന് ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ കാസറഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിൽ നിന്നാണ് നിന്നാണ് 370 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ബഗ്ഗാജിൽ ഉണ്ടായിരുന്ന കുറെ പാന്റ്സിന്റെ വേസ്റ്റ് ലൈനിനുള്ളിയായി സ്വർണം ചെറു കഷ്ണങ്ങളായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
16ന്ന് ദുബായിൽ നിന്നും വന്ന സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശികളായ, സാലി എന്ന യാത്രക്കാരിൽ നിന്നും 707.10 ഗ്രാമും, അനസ് എന്ന യാത്രക്കാരിൽ നിന്നും 960.8 ഗ്രാമും സ്വർണം മിശൃത രൂപത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ള ഒളിപ്പിച്ച് വച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. 17.ന് ദുബായിൽ നിന്നും വന്ന സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കാസറഗോഡ് സ്വദേശിയായ, അൻവർ എന്ന യാത്രക്കാരിൽ നിന്നും 601 ഗ്രാമും സ്വർണം ഫോയിൽ രൂപത്തിൽ കാർഡ് ബോർഡ് പെട്ടിയുടെ പാളികൾക്കുള്ളിലായി ഒളിപ്പിച്ച് വച്ച് കടത്താൻ ശ്രമിച്ചപ്പോളാണ് പിടിയിലായത്.
17ന് ദുബായിൽ നിന്നും വന്ന ്‌ളൈദുബായ് വിമാനത്തിൽ എത്തിയ കടലുണ്ടി ഷിബുലാൽ എന്ന യാത്രക്കാരൻ 1025 ഗ്രാ സ്വർണം മിശൃത രൂപത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ള ഒളിപ്പിച്ച് വച്ച് കടത്താൻ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ഡെപ്യൂട്ടി കമ്മിഷണർ വാഗിഷ് കുമാർ സിംഗിന്റെയും അസിസ്റ്റന്റ് കമ്മിഷണർ സുരേന്ദ്രനാഥിന്റേയും നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എം പ്രകാശ്, കെ.എം ജോസ്, സത്യമെന്ദ്ര സിങ്, ആശ എസ്, ഇ. ജി. ഗണപതി പോറ്റി, ,ഇൻസ്‌പെക്ടർമാരായ സുധീർ കുമാർ, യാസിർ അറാഫത്, നരേഷ് ജി, മിനിമോൾ വി സി, യോഗേഷ് യാദവ്, രാമേന്ദ്ര സിങ്, സഞ്ജീവ് കുമാർ അവിൽദാർമാരായ ഫ്രാൻസിസ്, അശോകൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചെടുത്തത്.