- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ സിമന്റ്സിലെ ലാമിനേറ്റഡ് ബാഗ് ഇറക്കുമതി അഴിമതി കേസിൽ കുറ്റപത്രം; വി എം രാധാകൃഷ്ണനും മകനും ഉൾപ്പടെ 11 പ്രതികൾ; വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത് മന്ത്രി ഇപി ജയരാജൻ മലബാർ സിമന്റ്‌സ് സന്ദർശിച്ചതിന് പിന്നാലെ
പാലക്കാട്: മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. ലാമിനേറ്റഡ് ബാഗ് ഇറക്കുമതി നടത്തിയ കേസിലാണ് കുറ്റപത്രം. വി എം രാധാകൃഷ്ണനും മകനും ഉൾപ്പടെ 11 പ്രതികകളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്. ലാമിനേറ്റഡ് ബാഗ് ഇറക്കുമതിക്ക് ഇടനിലക്കാരനായി നിന്ന വി എം രാധാകൃഷ്ണൻ വൻതുക കമ്മീഷൻ നേടിയെന്നാണ് കേസ്. മുംബൈ ആസ്ഥാനമായ കമ്പനിയിൽനിന്ന് ബാഗ് വാങ്ങുന്നതിനാണ് വി എം രാധാകൃഷ്ണൻ ഇടനില നിന്നത്. 4.59 കോടിയുടെ നഷ്ടം കമ്പനിക്കുണ്ടായി എന്നാണ് കേസ്. തൃശൂർ വിജിലൻസ് കോടതിയിലാണ് വിജിലൻസ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. അതേസമയം വിജിലൻസ് കുറ്റപത്ര സമർപ്പിച്ചത് വ്യവസായ മന്ത്രി ഇ പി ജയരാജൻ മലബാർ സിമന്റ്‌സ് സന്ദർശിച്ചതിന് പിന്നാലെയാണെന്നതും ശ്രദ്ധേയമായി. ആരോപണങ്ങളാൽ മലബാർ സിമന്റ്‌സിനെ തകർക്കാൻ ശ്രമിക്കരുതെന്നാണ് ഇ പി ജയരാജൻ അഭിപ്രായപ്പെട്ടത്. അഴിമതി ആരോപണങ്ങളിൽ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മാത്രം നടപടിയുണ്ടാകും. വിജിലൻസ് അന്വേഷണം നടക്കുന്നതുകൊണ്ട് മാത്രം നടപടിയെടുക്കാനാവിെല്ലന്നും

പാലക്കാട്: മലബാർ സിമന്റ്‌സ് അഴിമതിക്കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. ലാമിനേറ്റഡ് ബാഗ് ഇറക്കുമതി നടത്തിയ കേസിലാണ് കുറ്റപത്രം. വി എം രാധാകൃഷ്ണനും മകനും ഉൾപ്പടെ 11 പ്രതികകളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.
ലാമിനേറ്റഡ് ബാഗ് ഇറക്കുമതിക്ക് ഇടനിലക്കാരനായി നിന്ന വി എം രാധാകൃഷ്ണൻ വൻതുക കമ്മീഷൻ നേടിയെന്നാണ് കേസ്. മുംബൈ ആസ്ഥാനമായ കമ്പനിയിൽനിന്ന് ബാഗ് വാങ്ങുന്നതിനാണ് വി എം രാധാകൃഷ്ണൻ ഇടനില നിന്നത്. 4.59 കോടിയുടെ നഷ്ടം കമ്പനിക്കുണ്ടായി എന്നാണ് കേസ്. തൃശൂർ വിജിലൻസ് കോടതിയിലാണ് വിജിലൻസ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
അതേസമയം വിജിലൻസ് കുറ്റപത്ര സമർപ്പിച്ചത് വ്യവസായ മന്ത്രി ഇ പി ജയരാജൻ മലബാർ സിമന്റ്‌സ് സന്ദർശിച്ചതിന് പിന്നാലെയാണെന്നതും ശ്രദ്ധേയമായി. ആരോപണങ്ങളാൽ മലബാർ സിമന്റ്‌സിനെ തകർക്കാൻ ശ്രമിക്കരുതെന്നാണ് ഇ പി ജയരാജൻ അഭിപ്രായപ്പെട്ടത്. അഴിമതി ആരോപണങ്ങളിൽ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ മാത്രം നടപടിയുണ്ടാകും. വിജിലൻസ് അന്വേഷണം നടക്കുന്നതുകൊണ്ട് മാത്രം നടപടിയെടുക്കാനാവിെല്ലന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

