ജില്ലാ ഭരണകൂടത്തിന്റെയും ബിആർഡിസിയുടെയും പള്ളിക്കര സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ബേക്കൽ ബീച്ച് പാർക്കിൽ മെയ് 5,6,7 തീയ്യതികളിൽ മലബാർ കൈറ്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിന്റെ പ്രചരണാർത്ഥം ഇന്ത്യാ സ്‌പോട്ടും കെ എൽ 14 മോട്ടോർ ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന റോഡ് ഷോ എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.