- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാർ കൈറ്റ് ഫെസ്റ്റ്; മേളക്ക് ഹരം പകരാൻ കാസർകോടിന്റെ സ്പീഡ് സ്റ്റാർ മൂസാ ഷരീഫിന്റെ ബീച്ച് ഡ്രൈവ്
കാസർകോട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് മെയ് അഞ്ച്, ആറ്,ഏഴ് തീയതികളിൽ പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിൽ സംഘടിപ്പിക്കുന്ന മലബാർ രാജ്യാന്തര പട്ടം പറത്തൽ മേളയിൽ ദേശീയ-അന്തർ ദേശീയ തലത്തിൽ അറിയപ്പെടുന്ന കാർറാലി താരമാമായ മൂസ ഷരീഫിന്റെ ബീച്ച് ഡ്രൈവ് കാണികൾക്ക് ഹരം പകരും. 6ന് രാവിലെ ഒമ്പത് മണി മുതൽ 12 മണിവരെയും വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ച് മണിവരെയുമാണ് മൂസാ ഷരീഫിന്റെ നേതൃത്വത്തിൽ ഇന്ത്യാ സ്‌പോട്ടിന്റെയും കെ എൽ 14 മോട്ടോർ ക്ലബ്ബിന്റെയും മത്സരം നടത്തുന്നത്. ഫോർ വീൽ, ടു വീൽ എന്നിവയുടെ പതിനഞ്ചോളം വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പികുന്നത്. മലബാറിലെ ഏറ്റവും വലിയ മോട്ടോർ സ്പോർട്‌സ് ആണ് ബേക്കലിൽ നടക്കുന്നത്. 250ൽ ഏറെ ദേശീയ-അന്തർ ദേശീയ കാർ റാലികളിൽ പങ്കെടുത്ത മൂസ ഷരീഫ് നിരവധി തവണ ചാമ്പ്യൻ പട്ടം നേടിയിട്ടുണ്ട്. സുരുക്ഷിതമായ ഡ്രൈവിങ് സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മലബാർ കൈറ്റ് ഫെസ്റ്റിൽ മോട്ടോർ സ്പോർട്സ് ഉൾപ്പെടുത്തിയതെന്ന് പ്രോഗ്രാം ഡയറക്ടർമാരായ അഷ്റഫ് കൊളവയലും ശുക്കൂർ ബെസ്റ്റോയും അറിയ
കാസർകോട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ് മെയ് അഞ്ച്, ആറ്,ഏഴ് തീയതികളിൽ പള്ളിക്കര ബേക്കൽ ബീച്ച് പാർക്കിൽ സംഘടിപ്പിക്കുന്ന മലബാർ രാജ്യാന്തര പട്ടം പറത്തൽ മേളയിൽ ദേശീയ-അന്തർ ദേശീയ തലത്തിൽ അറിയപ്പെടുന്ന കാർറാലി താരമാമായ മൂസ ഷരീഫിന്റെ ബീച്ച് ഡ്രൈവ് കാണികൾക്ക് ഹരം പകരും.
6ന് രാവിലെ ഒമ്പത് മണി മുതൽ 12 മണിവരെയും വൈകുന്നേരം മൂന്ന് മണി മുതൽ അഞ്ച് മണിവരെയുമാണ് മൂസാ ഷരീഫിന്റെ നേതൃത്വത്തിൽ ഇന്ത്യാ സ്‌പോട്ടിന്റെയും കെ എൽ 14 മോട്ടോർ ക്ലബ്ബിന്റെയും മത്സരം നടത്തുന്നത്. ഫോർ വീൽ, ടു വീൽ എന്നിവയുടെ പതിനഞ്ചോളം വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പികുന്നത്. മലബാറിലെ ഏറ്റവും വലിയ മോട്ടോർ സ്പോർട്‌സ് ആണ് ബേക്കലിൽ നടക്കുന്നത്.
250ൽ ഏറെ ദേശീയ-അന്തർ ദേശീയ കാർ റാലികളിൽ പങ്കെടുത്ത മൂസ ഷരീഫ് നിരവധി തവണ ചാമ്പ്യൻ പട്ടം നേടിയിട്ടുണ്ട്. സുരുക്ഷിതമായ ഡ്രൈവിങ് സന്ദേശം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് മലബാർ കൈറ്റ് ഫെസ്റ്റിൽ മോട്ടോർ സ്പോർട്സ് ഉൾപ്പെടുത്തിയതെന്ന് പ്രോഗ്രാം ഡയറക്ടർമാരായ അഷ്റഫ് കൊളവയലും ശുക്കൂർ ബെസ്റ്റോയും അറിയിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൈറ്റ് ഫെസ്റ്റ് ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും. എല്ലാ ദിവസവും വൈകീട്ട് മൂന്ന് മണിമുതൽ രാജ്യത്തിനകത്തെയും പുറത്തെയും പട്ടം പറത്തൽ വിദഗ്ദ്ധർ വമ്പൻ പട്ടങ്ങൾ ബേക്കലിന്റെ വാനിൽ പറത്തും.
വൈകീട്ട് ആറു മുതൽ ഒമ്പത് വരെ കേരളത്തിന്റെ തനത് കലാ രൂപങ്ങളായ ശിങ്കാരി മേളം, കഥകളി, തിരുവാതിര, ഒപ്പന, കുച്ചിപ്പുടി, മാർഗ്ഗം കളി, കോൽക്കളി, ദഫ് ഫുട്ട് തുടങ്ങിയ നിരവധി കലാ പരിപാടികൾ നടക്കും. റിയാലിറ്റി ഷോയിലൂടെ പ്രശസ്തരായ ഗായകരുടെ ഗാനമേളയും സിനിമാറ്റിക് ഡാൻസും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും ബിആർഡിസി യുടെയും പള്ളിക്കര സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് മലബാർ കൈറ്റ് ഫെസ്റ്റ് നടത്തുന്നത്.