കാസർകോട്: ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് കാസർകോട് ജില്ലാഭരണ കൂടത്തിന്റെയും ബിആർഡിസിയുടെയും സഹകരണത്തോടെ പള്ളിക്കര ബേക്കൽ ബീച്ച്പാർക്കിൽ സംഘടിപ്പിക്കുന്ന മലബാർ അന്താരാഷ്ട്ര പട്ടം പറത്തൽ മേള ഇന്ന്തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ പട്ടം പറത്തലിനു പുറമേശിങ്കാരി മേളം, കഥകളി, മാർഗ്ഗം കളി, ഒപ്പന, തിരുവാതിര, കോൽക്കളി,ദഫ്മുട്ട്, മാജിക് ഷോ, ഗാനമേള, സിനിമാറ്റിക് ഡാൻസ്, ബീച്ച് റൈസിങ്എന്നിവയും നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടി രാത്രി 9മണിക്ക് സമാപിക്കും.

വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ജില്ലാ കലക്ടർ ജീവൻ ബാബു ഐ എ എസ് മേളഉദ്ഘാടനം ചെയ്യും. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമുള്ള നിരവധിടീമുകളാണ് ഈ വർഷത്തെ മേളയിൽ പട്ടം പറത്താൻ എത്തുന്നത്. മൂന്ന്ദിവസങ്ങളിലായി നടക്കുന്ന പട്ടം പറത്തൽ മേള ബേക്കലിന്റെ വാനിൽ വിസ്മയംതീർക്കും. ലോകത്തിലെ ഏറ്റവും വലിയ പട്ടമായ കഥകളി പട്ടം മുതൽ സർക്കിൾകൈറ്റ്, മഹാബലി കൈറ്റ്, ചെയിൻ കൈറ്റ്, ബട്ടർഫ്‌ലൈ കൈറ്റ്, ഗജവീരൻ പട്ടം,മാരിവിൽ പട്ടം, ഇല്യൂമിനേറ്റട് കൈറ്റ്, എൽ ഇ ഡി കൈറ്റ്, റോയൽ ഡ്രാഗൺകൈറ്റ്, പൈലറ്റ് കൈറ്റ്, ഒരൊറ്റ ചരടിൽ ഇരുനൂറ് പട്ടങ്ങളുള്ള ട്രെയിൻകൈറ്റ്, കുട്ടികൾക്ക് ആനന്ദം പകരുന്ന നിരവധി കാർട്ടൂൺ കഥാപാത്രങ്ങൾഎന്നിങ്ങനെ നിരവധി പട്ടങ്ങൾ ബേക്കലിന്റെ വാനിൽ പാറിപറക്കും.

കുട്ടികൾക്കും കുടുംബങ്ങൾക്കും പട്ടം പറത്തൽ മത്സരവും സംഘടിപ്പിക്കും.
സന്ദർശകർക്കായി ഫോട്ടോഗ്രാഫി മത്സരവും നടക്കും.6ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണിവരെ പ്രശസ്ത കാറോട്ടവിദഗ്ധനും ദേശീയ അന്തർദേശീയ കാറോട്ട മത്സരങ്ങളിലെ ചാമ്പ്യനുമായ മൂസാഷരീഫിന്റെ നേതൃത്വത്തിൽ നടക്കുന്ന ബീച്ച് റൈസിങ് മത്സരം കേരളാ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സുരക്ഷിതമായ ഡ്രൈവിങ് അവബോധംജനങ്ങളിലേക്ക് എത്തിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ് ബീച്ച് റൈസിങ് മേളയിൽഉൾപ്പെടുത്തിയത്. 15 വിഭാഗങ്ങളിലായി മലബാറിലെ ഏറ്റവും വലിയ ബീച്ച് റൈസിങ്മത്സരമാണ് ബേക്കലിൽ നടക്കുന്നത്. ഇന്ത്യൻ മോട്ടോർ സ്പോർട്സ്‌കൗൺസിലും ഇന്ത്യാ സ്‌പോർട്ടും കെ എൽ 14 മോട്ടോർ ക്ലബ്ബുമാണ്മത്സരങ്ങൾ നിയന്ത്രിക്കുന്നത്.

മൂന്ന് ദിവസങ്ങളിലും വൈകീട്ട് മൂന്ന് മണിക്ക് പട്ടം പറത്തൽ ആരംഭിക്കും.രാത്രിയിൽ സംഗീത കലാ വിരുന്നും നൃത്തനൃത്തങ്ങളും നടക്കും. 7ന് ഞായറാഴ്ചരാത്രി 9മണിക്ക് പരിപാടി സമാപിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്നപരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർസംബന്ധിക്കും. ജില്ലാ കലക്ടർ ജീവൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്നഅവസാനവട്ട അവലോകന യോഗത്തിൽ അബ്ദുന്നാസർ പി.എം, കാറോട്ട വിദഗ്ധൻ മൂസാഷരീഫ്, അഷറഫ് കൊളവയൽ, അൻവർ ഹസ്സൻ, ഷുക്കൂർ ബെസ്റ്റോ, ഹാറൂൺചിത്താരി എന്നിവർ സംബന്ധിച്ചു.