- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിപിഇ കിറ്റ് ധരിച്ചെത്തി ആൾമാറാട്ടം; ഡോക്ടർ വിളിക്കുന്നുവെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയത് നാലാം നിലയിലേക്ക്; ആളൊഴിഞ്ഞ ഇടത്തു വച്ച് കയറിപ്പിടിത്തം; കുതറിമാറി ഓടി പരാതി കൊടുത്തത് ഭയന്നു വിറച്ച്; അശ്വിൻ കൃഷ്ണയെ പുറത്താക്കി മലബാർ മെഡിക്കൽ കോളേജ്; അത്തോളിയിലെ പീഡകനെ അറസ്റ്റു ചെയ്യാൻ പൊലീസും
കോഴിക്കോട്: കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ സസ്പെന്റ് ചെയ്തു. കോഴിക്കോട് അത്തോളി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജ് ജീവനക്കാരൻ അശ്വിൻ കൃഷ്ണയെയാണ് ജോലിയിൽ നിന്നും പുറത്താക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചത്. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച് ആശുപത്രി അധികൃതർ ഉത്തരവിറക്കിയത്. പരാതി ഉയർന്ന ഘട്ടത്തിൽ തന്നെ അശ്വിൻ കൃഷ്ണയെ ആശുപത്രിയിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയാണ് കോഴിക്കോട് അത്തോളിയിലെ മലബാർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി അത്തോളി പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. അതിക്രമത്തിന് ഇരയായ യുവതിയുടെ ബന്ധുക്കളാണ് ഫോൺവിളിച്ച് പൊലീസിൽ പരാതി നൽകിയത്. അപ്പോൾ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാധമിക മൊഴിയെടുക്കലും അപ്പോൾ തന്നെ നടത്തിയിട്ടുണ്ട്. വിശദമായ മൊഴി അൽപ സമയത്തിനകം രേഖപ്പെടുത്തും. അതിന് ശേഷമായിരിക്കും അശ്വിൻ കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അശ്വിൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ആശുപത്രിയുടെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ രക്ഷിതാക്കളും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിത്സക്കെത്തിയിരുന്നു. ഹൃദ്രോഗിയായ പിതാവിനൊപ്പം ഒരു മുറിയിൽ താമസിക്കാനുള്ള സൗകര്യം ചെയ്ത് തരണമെന്ന് യുവതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തത് അശ്വിനായിരുന്നു. ഈ സമയം മുതൽ അശ്വിൻ തന്നെ ശല്യം ചെയ്യുന്നുണ്ടെന്നാണ് യുവതി പറയുന്നത്. ആശുപത്രിയിലെ രജിസ്റ്ററിൽ നിന്ന് യുവതിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് വാട്സ്ആപ്പ് വഴി അശ്വൻ അശ്ലീലചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. അത്തരം മെസേജുകൾ ആവർത്തിച്ചതോടെ യുവതി ആശുപത്രി അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഡോക്ടർമാർക്ക് പരാതി നൽകിയതിന് പിന്നാലെ പിപിഇ കിറ്റ് ധരിച്ചെത്തിയ അശ്വിൻ ഡോക്ടർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് യുവതിയെ ആശുപത്രിയുടെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും അവിടെ വെച്ച് കയറിപിടിക്കാൻ ശ്രമിക്കുയുമായിരുന്നു. നാലാംനിലയിലെ ആളൊഴിഞ്ഞ ഇടത്തുവച്ചാണ് അശ്വിൻ യുവതിയെ കയറിപിടിച്ചത്. യുവതി പിന്നീട് കുതറിമാറി ലിഫ്റ്റ് വഴി താഴെയെത്തുകയായിരുന്നു.