ന്യൂഡൽഹി: നാട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് മലയാളി വീട്ടമ്മ മരിച്ചു. ന്യൂഡൽഹിയിൽ നിന്നു മംഗള എക്സ്‌പ്രസിൽ നാട്ടിലേക്കു തിരിച്ച അഞ്ചൽ മാലക്കോട്ട് പുത്തൻവീട്ടിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ(76) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്. വികാസ്പുരി ഹസ്താൽ ഗ്രൂപ്പ് മൂന്ന് ഡിഡിഎ ഫ്‌ലാറ്റ് 964ൽ മകന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. സംസ്‌കാരം ഇന്നു രാവിലെ 11.30നു വീട്ടുവളപ്പിൽ.

മക്കൾക്കൊപ്പം ശനിയാഴ്ചയാണ് ഡൽഹിയിൽ നിന്നു സരസ്വതിയമ്മ മംഗള എക്സ്‌പ്രസിൽ നാട്ടിലേക്കു യാത്ര തിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച രാത്രി ട്രെയിൻ ഉഡുപ്പിയോട് അടുത്തപ്പോൾ ശാരീരികാസ്വസ്ഥ്യം നേരിടുകയും തുടർന്ന് ഉഡുപ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയോടെ മരിച്ചു. മക്കൾ: മുരളി ടി. പിള്ള, മോഹനൻ പിള്ള. മരുമക്കൾ: ഉഷ എം. പിള്ള, അംബിക മോഹനൻ.