- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടനം
ലോസ്ആഞ്ചലസ്: 2019 ജൂലൈ 17 മുതൽ 20 വരെ ഷിക്കാഗോയിൽ വച്ചു നടത്തുന്ന ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം കാലിഫോർണയയിലെ ലോസ്ആഞ്ചലസ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ഡിസംബർ എട്ടിനു കൂടിയ യോഗത്തിൽ വച്ചു ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി നിർവഹിച്ചു. ഭദ്രാസന തലത്തിൽ മൂന്നുവർഷത്തിലൊരിക്കൽ നടത്തുന്ന ഈ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം നെഹമ്യാവ് 2:18 ' Let us Rise up and Rebuild' എന്ന വാക്യത്തെ അടിസ്ഥാനമാക്കിയാണ്. ഈ വിഷയത്തിന്റെ പ്രാധാന്യത്തേയും ആവശ്യകതയേയും കുറിച്ച് തിരുമേനി തദവസരത്തിൽ വിശദീകരിക്കുകയുണ്ടായി. കോൺഫറൻസിൽ സംബന്ധിക്കുന്നതിനുള്ള ആദ്യ അംഗമായി രജിസ്റ്റർ ചെയ്തുകൊണ്ടാണ് തിരുമേനി ഉദ്ഘാടനം നിർവഹിച്ചത്. തദവസരത്തിൽ ഇടവക വികാരി ഫാ. യോഹന്നാൻ പണിക്കർ, കോൺഫറൻസ് ഡയറക്ടർമാരായ ഫാ. മാത്യൂസ് ജോർജ്, ഫാ. എബി ചാക്കോ, ജോയിന്റ് സെക്രട്ടറി സിബിൽ ചാക്കോ, ഭദ്രാസന കൗൺസിൽ അംഗം സെൽബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു. അനേകം വൈദീകർ ഉൾപ്പടെ വലിയ ഒരു ജനാവലി ഉദ്ഘാടന
ലോസ്ആഞ്ചലസ്: 2019 ജൂലൈ 17 മുതൽ 20 വരെ ഷിക്കാഗോയിൽ വച്ചു നടത്തുന്ന ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ ഉദ്ഘാടനം കാലിഫോർണയയിലെ ലോസ്ആഞ്ചലസ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ഡിസംബർ എട്ടിനു കൂടിയ യോഗത്തിൽ വച്ചു ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി നിർവഹിച്ചു.
ഭദ്രാസന തലത്തിൽ മൂന്നുവർഷത്തിലൊരിക്കൽ നടത്തുന്ന ഈ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം നെഹമ്യാവ് 2:18 ' Let us Rise up and Rebuild' എന്ന വാക്യത്തെ അടിസ്ഥാനമാക്കിയാണ്. ഈ വിഷയത്തിന്റെ പ്രാധാന്യത്തേയും ആവശ്യകതയേയും കുറിച്ച് തിരുമേനി തദവസരത്തിൽ വിശദീകരിക്കുകയുണ്ടായി. കോൺഫറൻസിൽ സംബന്ധിക്കുന്നതിനുള്ള ആദ്യ അംഗമായി രജിസ്റ്റർ ചെയ്തുകൊണ്ടാണ് തിരുമേനി ഉദ്ഘാടനം നിർവഹിച്ചത്.
തദവസരത്തിൽ ഇടവക വികാരി ഫാ. യോഹന്നാൻ പണിക്കർ, കോൺഫറൻസ് ഡയറക്ടർമാരായ ഫാ. മാത്യൂസ് ജോർജ്, ഫാ. എബി ചാക്കോ, ജോയിന്റ് സെക്രട്ടറി സിബിൽ ചാക്കോ, ഭദ്രാസന കൗൺസിൽ അംഗം സെൽബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു. അനേകം വൈദീകർ ഉൾപ്പടെ വലിയ ഒരു ജനാവലി ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഉദ്ഘാടനത്തെ തുടർന്നു ഇടവകയിൽ നിന്നും ഇടവക വികാരി ഉൾപ്പടെയുള്ള കുടുംബങ്ങൾ കോൺഫറൻസിൽ സംബന്ധിക്കുന്നതിനുള്ള രജിസ്ട്രേഷൻ പൂരിപ്പിച്ച് നൽകി.സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ പത്താമത് വാർഷികം കൂടികൊണ്ടാടുന്ന കോൺഫറൻസ് വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും പ്രാർത്ഥനാപൂർവ്വമായ സഹകരണവും സാന്നിധ്യവും ഉണ്ടായിരിക്കണമെന്നും തിരുമേനി ആഹ്വാനം ചെയ്തു.
ഡിസംബർ ഒമ്പതാം തീയതി ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളിലും കോൺഫറൻസിന്റെ 'സേവ് ദി ഡേറ്റ്' കാർഡ് വിതരണം ചെയ്യുകയും, രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. കോൺഫറൻസ് പി.ആർ കമ്മിറ്റി അറിയിച്ചതാണിത്.