- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ജർമനിയിൽ മലങ്കരസഭയുടെ പുനരൈക്യ വാർഷികം 26 ന്
ക്രേഫെൽഡ്: മലങ്കര കത്തോലിക്കാസഭയുടെ 85ാം പുനഃരൈക്യ വാർഷികം ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്നു. സെപ്റ്റംബർ 26 ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഫ്രാങ്ക്ഫർട്ടിലെ ഹെർസ് ജേസു ദേവാലയത്തിൽ Eckenheimer Landstr.324, 60435 Frankfurt am Main) ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിക്കും.ഡോ. തോമസ് മാർ അന്തോണിയൂസ് തിരുമേനി (സിറോ മലങ്കര എക്‌സാർക്കേറ്റ്, ഖട്ക്
ക്രേഫെൽഡ്: മലങ്കര കത്തോലിക്കാസഭയുടെ 85ാം പുനഃരൈക്യ വാർഷികം ജർമനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിക്കുന്നു. സെപ്റ്റംബർ 26 ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഫ്രാങ്ക്ഫർട്ടിലെ ഹെർസ് ജേസു ദേവാലയത്തിൽ Eckenheimer Landstr.324, 60435 Frankfurt am Main) ആഘോഷമായ ദിവ്യബലിയോടുകൂടി പരിപാടികൾ ആരംഭിക്കും.
ഡോ. തോമസ് മാർ അന്തോണിയൂസ് തിരുമേനി (സിറോ മലങ്കര എക്‌സാർക്കേറ്റ്, ഖട്ക്കി, പൂന) മുഖ്യകാർമ്മികനായി നടക്കുന്ന ദിവ്യബലിയിൽ ഫാ.അന്റോ ബാറ്റിനിക്, ഫാ.തോമസ് പടിയംകുളം, ഫാ.ദേവദാസ് പോൾ, ജർമനിയിലെ മലങ്കര സഭയുടെ കോർഡിനേറ്ററും ചാപ്‌ളിനുമായ ഫാ.സന്തോഷ് തോമസ് എന്നിവർ സഹ കാർമ്മികരായിരിക്കും. തുടർന്നു നടക്കുന്ന ജൂബിലി ആഘോഷത്തിൽ വിശിഷ്ടാഥിതികൾ ആശംസകൾ അർപ്പിക്കും. സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
ജർമനിയിലെ മലങ്കരസഭയുടെ ഫ്രാങ്ക്ഫർട്ട് മിഷൻ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ജർമനിയിലെ മലങ്കര കത്തോലിക്കാ പാസ്റ്ററൽ കൗൺസിൽ സ്‌നേഹപൂർവം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക്: Fr.Santhosh Thomas (Seelsorger der Syro-Malankaren in Deutschland), 06995196592/015228637403,George Mundethu(Secretary, Frankfurt Mission Unit) 06198-58 77 990, Joseph Ponmelil(Vice-President, Pastoral Council) 06192-961977, Koshy Thottathil (Treasurer, Frankfurt Mission Unit) 06109-739832.
Øew: Herz-Jesu Kirche, Eckenheimer Landstr.324, 60435 Frankfurt am Main