- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലങ്കര കാത്തോലിക്കാ സഭാംഗങ്ങളുടെ കൂട്ടായ്മ പെർത്തിൽ
പെർത്ത്: ഓസ്‌ട്രേലിയ സന്ദർശിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാദ്ധ്യക്ഷൻ റവ. ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവിന്റെ സാന്നിധ്യത്തിൽ പെർത്തിലും പരിസരപ്രദേശങ്ങളിമുള്ള മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. 12 ന് ഉച്ചക്ക് 1.20 ന് പെർത്തിൽ റവ. ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവും ഓസ്ട്രേലി
പെർത്ത്: ഓസ്‌ട്രേലിയ സന്ദർശിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാദ്ധ്യക്ഷൻ റവ. ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവിന്റെ സാന്നിധ്യത്തിൽ പെർത്തിലും പരിസരപ്രദേശങ്ങളിമുള്ള മലങ്കര കത്തോലിക്കാ സഭാംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
12 ന് ഉച്ചക്ക് 1.20 ന് പെർത്തിൽ റവ. ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവും ഓസ്‌ട്രേലിയയിലെ മലങ്കര കത്തോലിക്കാ സഭാ വിശ്വാസികളുടെ ചാപ്‌ളെയ്ൻ ആയ റവ. ഫാ. സ്‌ററീഫൻ കുളത്തുംകരോട്ടും പങ്കെടുക്കും. 13 ന് വ്യാഴാഴ്ച വൈകുന്നേരം 6 ന് പെർത്തിൽ Willeton Catholic Parish ദേവാലയത്തിൽ ആണ് കൂട്ടായ്മയും വിശുദ്ധ കുർബാനയും നടക്കുന്നത്.
മലങ്കര കത്തോലിക്കാ റീത്തിലുള്ള വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന കൂട്ടായ്മയിൽ പെർത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എല്ലാ മലങ്കര കത്തോലിക്കാ സഭാംഗങ്ങളും പങ്കെടുക്കണമെന്ന് ഓസ്‌ട്രേലിയയിലെ മലങ്കര കത്തോലിക്കാ സഭാ ചാപ്ലൈൻ ആയ ഫാ. സ്‌ററീഫൻ കുളത്തുംകരോട്ട് അറിയിച്ചു.
ഓസ്‌ട്രേലിയയിലെ മെൽബൺ, സിഡ്‌നി, അഡലെയ്ഡ്, കാൻബറ, ബ്രിസ്‌ബേൻ എന്നീ പ്രധാന നഗരങ്ങളിൽ 2013 ഒക്ടോബർ മാസം മുതൽ സീറോ മലങ്കര കത്തോലിക്കാ സഭയുടെ പ്രാർത്ഥനാ കൂട്ടായ്മകളും വിശുദ്ധ കുർബാനയും വേദപഠന ക്ലാസുകളും നടക്കുന്നുണ്ട്.
ദേവാലയത്തിന്റെ വിലാസവും ബന്ധപ്പെടേണ്ട നമ്പരും താഴെ കൊടുക്കുന്നു:
Willeton Catholic Parish,
5 Ingham Court,
Willeton- 6155,WA.
ഫാ. സ്‌ററീഫൻ കുളത്തുംകരോട്ട്- 0427 661 067.
Chaplain
Australian Syro-Malankara Catholic Communtiy.