മെൽബൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതിയൻ കാതോലിക്കാബാവ മെൽബണിലെ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയുടെ ക്ലേറ്റനിൽ പുതിയതായി പണികഴിപ്പിച്ച സെന്റ് ഗ്രീഗോറിയോസ് ചാപ്പലിന്റെ കൂദാശ നിർവഹിച്ചു.

വെള്ളിയാഴ്ച ക്ലേറ്റനിൽ എഴുന്നള്ളിയ പരിശുദ്ധ ബാവ തിരുമേനിയെ ശിങ്കാരി മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മലങ്കര ഓർത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ്, സുന്നഹദോസ് സെകട്ടറി ഡോ. മാത്യൂസ് മാർ സേവേറിയോസ്, കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനീയോസ്, വികാരി റവ. ഫാ. ഷിനു കെ തോമസ്, അസിസ്റ്റന്റ് വികാരി റവ. ഫാ. ഫ്രെഡിനാൻസ് പത്രോസ് എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. തുടർന്ന് പ്രാർത്ഥനകളോടെ നാടമുറിച്ചു പുതിയ പള്ളിയിൽ പ്രവേശിച്ച് ഒന്നാംഘട്ട ശുശ്രൂഷകൾ ആരുംഭിച്ചു.