കോർക്ക്: മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ടിലുള്ള കോർക്ക് ഹോളി ട്രിനിറ്റി, ലിമറിക് സെ.ജോർജ്ജ്, വാട്ടർഫോർഡ് സെ.ഗ്രിഗോറിയോസ് എന്നീ ഓർത്തഡോക്സ് ഇടവകകൾ സംയുക്തമായി കുടുംബസംഗമം നടത്തുന്നു. ജൂൺ 5 ഞായറാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6 വരെ മാലോയിലുള്ള മേഴ്സി സെന്ററിൽ കുടുംബസംഗമ പരിപാടികൾ നടത്തപ്പെടും. രാവിലെ 9:30 ന് പ്രഭാതനമസ്‌കാരം, തുടർന്ന് വിശുദ്ധ കുർബാന, വേദപാഠം, ചർച്ചകൾ, വിവിധ കലാപരിപാടികൾ എന്നിവയാണ് കുടുംബസംഗമത്തോടനുബന്ധിച്ച് നടത്തപ്പെടുക. പരിപാടികൾക്ക് അടൂർ കടമ്പനാട് ഭദ്രാസനാധിപൻ  ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത , ഫാ.അനീഷ് കെ സാം, വികാരി ഫാ.യൽദോ വറുഗീസ് എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്
ലിനു കോർക്ക് - 0871456800
ബിനു വാട്ടർഫോർഡ് - 0876261088
റ്റിജു ലിമറിക് - 0874712941