- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനം സ്ഥാപിക്കുന്നതിനുള്ള കൂടിയാലോചനകൾ തുടരുക കോടതി വിധികളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ; ശാശ്വത സമാധാനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഓർത്തഡോക്സ് സഭ
തിരുവല്ല: കോടതി വിധികളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള കൂടിയാലോചനകൾ തുടരുമെന്ന് ഓർത്തഡോക്സ് സഭ. മെത്രാപ്പൊലീത്തമാരുടെ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പരുമലയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലായിരുന്നു യോഗം. സെപ്റ്റംബർ നാല് മുതൽ ആറ് വരെ എല്ലാ ഭദ്രാസനങ്ങളിലും ഇടവകകളിലും ഭവനങ്ങളിലും സഭാ സമാധാനത്തിനായി പ്രാർത്ഥന നടത്തും. കാതോലിക്കേറ്റ് സ്ഥാപന വാർഷികമായ സെപ്റ്റംബർ 15നു പള്ളികളിൽ കുർബാനയും കാതോലിക്കേറ്റിന്റെ പ്രസക്തിയെപ്പറ്റി ബോധവൽക്കരണവും നടത്താനും യോഗം തീരുമാനിച്ചു.
ശാശ്വത സമാധാനമാണ് ഓർത്തഡോക്സ് സഭ ലക്ഷ്യം വയ്ക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളെയും വ്യക്തിഹത്യയെയും നേരിടും. സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുള്ള സർക്കാർ നടപടികളിൽ തൃപ്തിയുണ്ട്. വിധി പൂർണമായും നടപ്പിലാക്കുന്നതിന് സർക്കാർ ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
മറുനാടന് ഡെസ്ക്