- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമലിനെ ഇറക്കി കളം പിടിക്കാൻ സി.പി.എം; ഡിവൈഎഫ് ഐ നേതാവ് മുഹമ്മദ് റിയാസും പരിഗണനയിൽ; മുസ്ലിം ലീഗിൽ സാധ്യത കുഞ്ഞാലിക്കുട്ടിക്ക് തന്നെ; മലപ്പുറത്തെ സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തിൽ
മലപ്പുറം: മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ സംവിധായകൻ കമൽ ഇടം നേടിയതായി സൂചന. കമലിനെക്കൂടാതെ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉൾപ്പെടെ നാലുപേരാണു സാധ്യതാ പട്ടികയിൽ ഉള്ളത്. അടുത്ത മാസം 12നാണ് ഉപതിരഞ്ഞെടുപ്പ്. 17നു വോട്ടെണ്ണൽ. ഈ മാസം 23 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഇ. അഹമ്മദിന്റെ നിര്യാണത്തോടെയാണ് മലപ്പുറത്ത് തെരഞ്ഞെടുപ്പ് അനിവാര്യമായത്. വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മലപ്പുറം ലോക്സഭ മണ്ഡലം. ഇതിൽ എല്ലാ മണ്ഡലങ്ങളെയും നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് ലീഗാണ്. അതേ സമയം മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി മണ്ഡലങ്ങളിൽ നാമമാത്രമായ ഭൂരിപക്ഷത്തിനാണ് ലീഗ് പ്രതിനിധികൾ നിയമസഭയിൽ കടന്നുകൂടിയത്. എങ്കിലും ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്നുള്ള സഹാതാപം അനുകൂലമാകുമെന്നാണ് ലീഗ
മലപ്പുറം: മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ സംവിധായകൻ കമൽ ഇടം നേടിയതായി സൂചന. കമലിനെക്കൂടാതെ, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉൾപ്പെടെ നാലുപേരാണു സാധ്യതാ പട്ടികയിൽ ഉള്ളത്. അടുത്ത മാസം 12നാണ് ഉപതിരഞ്ഞെടുപ്പ്. 17നു വോട്ടെണ്ണൽ. ഈ മാസം 23 വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഇ. അഹമ്മദിന്റെ നിര്യാണത്തോടെയാണ് മലപ്പുറത്ത് തെരഞ്ഞെടുപ്പ് അനിവാര്യമായത്.
വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മലപ്പുറം ലോക്സഭ മണ്ഡലം. ഇതിൽ എല്ലാ മണ്ഡലങ്ങളെയും നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് ലീഗാണ്. അതേ സമയം മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി മണ്ഡലങ്ങളിൽ നാമമാത്രമായ ഭൂരിപക്ഷത്തിനാണ് ലീഗ് പ്രതിനിധികൾ നിയമസഭയിൽ കടന്നുകൂടിയത്. എങ്കിലും ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്നുള്ള സഹാതാപം അനുകൂലമാകുമെന്നാണ് ലീഗ് ഉറച്ചുവിശ്വസിക്കുന്നത്. ഇത് സി.പി.എം തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ പൊതുസമ്മതനെ സ്ഥാനാർത്ഥിയാക്കുമെന്നാണ് സൂചന. മുസ്ലിംലീഗിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് സൂചന. ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തീരുമാനം അനുസരിച്ചാണ് ഈ നീക്കം.
എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർത്ഥിത്വം തടയാൻ ഇ.അഹമ്മദിന്റെ മകളുടെ പേര് ഉയർത്തിക്കാട്ടി ലീഗിലെ ഒരുവിഭാഗം നീക്കം തുടങ്ങി. ഇ.അഹമ്മദിന്റെ മകൾ ഡോ.ഫൗസിയ സ്ഥാനാർത്ഥിയാക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ ആവശ്യം. പക്ഷേ കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കാൻ സന്നദ്ധനായ സാഹചര്യത്തിൽ അദ്ദേഹത്തെ തഴയാനാവില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് സ്വഭാവികമായും മുതിർന്ന നേതാവായ കുഞ്ഞാലിക്കുട്ടിക്കായിരിക്കും നറുക്ക് വീഴുക. എന്നാൽ കുഞ്ഞാലിക്കുട്ടി കൂടുതൽ ശക്തനാകുന്നത് തടയുകയാണ് മറുപക്ഷത്തിന്റെ ലക്ഷ്യം.
ഇടതുപക്ഷത്ത് കമൽ മത്സരത്തിൽ നിന്നും പിന്മാറിയാൽ ഡിവൈഎഫ്‌ഐ നേതാവായ അഡ്വ.പി.എ.മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊന്നും സിപിഎമ്മോ എൽഡിഎഫ് മുന്നണിയോ അന്തിമമായി ചർച്ച ചെയ്തിട്ടില്ല. കമലുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ വിവാദങ്ങൾ മലപ്പുറത്തു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് ഇദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം നീക്കം നടക്കുന്നത്.
മുസ്ലിംഭൂരിപക്ഷമുള്ള മലപ്പുറം പോലുള്ള ജില്ലയിൽ കമലിനെ സ്ഥാനാർത്ഥിയാക്കിയാൽ അത് പാർട്ടിക്കും ഏറെ ഗുണം ചെയ്യുമെന്നാണ് സി.പി.എം വിലയിരുത്തൽ.