- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ഞായറാഴ്ച അവശ്യസാധന കടകൾ തുറക്കില്ല; അടിയന്തര മെഡിക്കൽ സേവനങ്ങൾ മാത്രം
മലപ്പുറം: ട്രിപ്പിൽ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറം ജില്ലയിൽ ഞായറാഴ്ച അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ സേവനങ്ങൾ മാത്രമാകും ഞായറാഴ്ച ജില്ലയിൽ പ്രവർത്തിക്കുക.
കോവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ല ദുരന്തനിവാരണ ചെയർമാൻകൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ മലപ്പുറത്ത് മാത്രമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ളത്. മലപ്പുറമടക്കം നാല് ജില്ലകളിൽ സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിലും പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിൽ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ കഴിഞ്ഞ ദിവസം പിൻവലിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story