മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് ഒരേ രെജിസ്‌ട്രെഷൻ നമ്പറിൽ രണ്ടു ജെസിബികൾ. പിടികൂടിയ രണ്ടു ജെ.സി.ബിയും ഒരാളുടേത് തന്നെ. തേഞ്ഞിപ്പാലം അമ്പലപ്പടിയിലും ദേവത്തിയാലിൽ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്.

കർണാടക രെജിസ്റ്ററിൽ ഉള്ള വാഹനത്തിന്റർ നമ്പർ പ്ലറ്റുകൾ മാറ്റി മറ്റൊരു കേരള രജിസ്‌ട്രേഷനിൽ ഉള്ള ജെസിബിയുടെ നമ്പർ ഉപയോഗിച്ചാണ് സർവീസ് നടത്തിയത്. രണ്ടു വാഹനങ്ങളും ഒരു വ്യക്തിയുടെ കീഴിലുള്ളതാണ് എന്നാണ് വിവരം ലഭിച്ചത്. മലപ്പുറം എം വി ഡി എൻഫോഴ്‌സ് മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഫിറോസ് ബിൻ ഇസ്മായിൽ, ഹരിലാൽ കെ ആർ, സയ്യിദ് മഹമൂദ് പി കെ, സുനിൽ രാജ് എസ്, വിജീഷ് വളേരി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സ്‌ക്വഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയിലാണ് നിയമ ലംഗനം കണ്ടെത്തിയത്.

സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ടാക്സ് ലാഭിക്കാനും മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താണുമാണ് ഇത്തരം വ്യാജ നമ്പറുകളിൽ വാഹനങ്ങൾ സർവീസ് നടത്തുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ സംസ്ഥാനത്തു നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു