- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ പാർലമെന്റ് സീറ്റ് മോഹിച്ച് അനേകം പേർ; അന്തിമ തീരുമാനം കുഞ്ഞാലിക്കുട്ടിയുടേത്; തമിഴ്നാട്ടിൽ നിന്നുള്ള ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റാകും
മലപ്പുറം: മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് കെ എം ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റാകും. പ്രസിഡന്റിന്റെ താൽക്കാലിക ചുമതല അദ്ദേഹത്തിനാണ് നൽകിയിട്ടുള്ളത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച ചർച്ചകൾക്ക് ദേശീയ എക്സിക്യൂട്ടീവ് ഈ മാസം അവസാനത്തോടെ ചെന്നൈയിൽ നടക്കും. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനത്തിനു ശേഷമേ സ്ഥാനാർത്ഥി ആരെന്നത് സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളൂവെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. പികെ കുഞ്ഞാലിക്കുട്ടിയുടെ വാക്ക് തന്നെയാകും ഇക്കാര്യത്തിൽ അന്തിമം. മുസ്ലിം ലീഗിന്റെ സ്ഥിരം പ്രസിഡന്റായി തമിഴ്‌നാട്ടിൽനിന്നുള്ള ഖാദർ മൊയ്തീൻ എത്തുമെന്ന് തന്നെയാണ് സൂചന. ചെന്നൈയിൽ നടക്കുന്ന എക്‌സിക്യൂട്ടീവിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ട്രഷററായി സൽഹിയിൽനിന്നുള്ള ദേശീയ സെക്രട്ടറി ഖുറം ഹനീഫിനെ തിരഞ്ഞെടുത്തേക്കും. നിലവിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ സജീവമാണദ്ദേഹം. ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 25-ന് നടക്കുന്ന ദേശീയ എക്സ
മലപ്പുറം: മുസ്ലിംലീഗ് ദേശീയ അധ്യക്ഷൻ ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് കെ എം ഖാദർ മൊയ്തീൻ ദേശീയ പ്രസിഡന്റാകും. പ്രസിഡന്റിന്റെ താൽക്കാലിക ചുമതല അദ്ദേഹത്തിനാണ് നൽകിയിട്ടുള്ളത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച ചർച്ചകൾക്ക് ദേശീയ എക്സിക്യൂട്ടീവ് ഈ മാസം അവസാനത്തോടെ ചെന്നൈയിൽ നടക്കും. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനത്തിനു ശേഷമേ സ്ഥാനാർത്ഥി ആരെന്നത് സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളൂവെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകൾ സജീവമാണ്. പികെ കുഞ്ഞാലിക്കുട്ടിയുടെ വാക്ക് തന്നെയാകും ഇക്കാര്യത്തിൽ അന്തിമം.
മുസ്ലിം ലീഗിന്റെ സ്ഥിരം പ്രസിഡന്റായി തമിഴ്‌നാട്ടിൽനിന്നുള്ള ഖാദർ മൊയ്തീൻ എത്തുമെന്ന് തന്നെയാണ് സൂചന. ചെന്നൈയിൽ നടക്കുന്ന എക്‌സിക്യൂട്ടീവിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ട്രഷററായി സൽഹിയിൽനിന്നുള്ള ദേശീയ സെക്രട്ടറി ഖുറം ഹനീഫിനെ തിരഞ്ഞെടുത്തേക്കും. നിലവിൽ മുസ്ലിം ലീഗ് നേതൃത്വത്തിൽ സജീവമാണദ്ദേഹം. ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 25-ന് നടക്കുന്ന ദേശീയ എക്സിക്യുട്ടീവിൽ ഭാരവാഹികളുടെയും മലപ്പുറം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെയും കാര്യത്തിൽ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന. അതിനിടെ പികെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറൽ സെക്രട്ടറിയാകണമെന്ന ആവശ്യവും സജീവമാണ്. നിലവിൽ ട്രഷററാണ് കുഞ്ഞാലിക്കുട്ടി.
അഹമ്മദിന്റെ സംസ്‌കാരത്തെ തുടർന്ന് ചേർന്ന ദേശീയ ഭാരവാഹികളുടെ അനൗപചാരിക യോഗത്തിൽ പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ഖാദർ മൊയ്തീന് കൈമാറിയത്. എം.എസ്.എഫിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഖാദർ മൊയ്തീൻ മുൻ എംപി കൂടിയാണ്. വെല്ലൂരിൽനിന്ന് ഡി.എം.കെ ബാനറിൽ മത്സരിച്ചാണ് അദ്ദേഹം പാർലമെന്റിൽ എത്തിയിരുന്നത്. മദ്രാസ് യൂനിവേഴ്‌സിറ്റിയിൽനിന്ന് എം.എ പാസായ ശേഷം പത്രപ്രവർത്തകനായും കോളജ് അദ്ധ്യാപകനായും പ്രവർത്തിച്ച അദ്ദേഹം മുഴുസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി ഉദ്യോഗം രാജിവെക്കുകയായിരുന്നു. ഉർദു ഭാഷയിൽ അദ്ദേഹത്തിനുള്ള കഴിവും ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. അതിനിടെ ജനറൽ സെക്രട്ടറിയാകാൻ കുഞ്ഞാലിക്കുട്ടിക്ക് താൽപ്പര്യമില്ലെന്നും സൂചനയുണ്ട്. അങ്ങനെ വന്നാൽ ഇടി മുഹമ്മദ് ബഷീറിനെ ദേശീയ നേതൃത്വത്തിലേക്ക് ഉയർത്തും.
നിലവിലുള്ള മറ്റു ദേശീയഭാരവാഹികളുടെ കാര്യത്തിൽ മാറ്റമുണ്ടാവില്ല. മുസ്ലിംലീഗിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് മലപ്പുറം. 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷംനേടി ഇ. അഹമ്മദ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോഡിട്ട മണ്ഡലമാണ്. നിലവിൽ കുഞ്ഞാലിക്കുട്ടി പ്രതിനിധാനംചെയ്യുന്ന വേങ്ങരയും സുരക്ഷിതമാണ്. അതുകൊണ്ട് തന്നെ ആരു മത്സരിച്ചാലും മലപ്പുറത്ത് മത്സരിപ്പിച്ചാൽ ഒട്ടും ആശങ്കപ്പെടാനില്ലെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ. ഭൂരിപക്ഷം രണ്ട് ലക്ഷം കഴിയുമെന്നും വിലിയിരുത്തുന്നു.
അതുകൊണ്ട് തന്നെ ലോക്‌സഭ സ്വപ്നം കണ്ട് നിരവധി പേർ രംഗത്തുണ്ട്. മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളും ഇപ്പോൾ ലീഗിന്റെ കൈപ്പിടിയിലാണ്. സഹതാപ തരംഗം കൂടിയാകുന്നതോടെ വൻ ഭൂരിപക്ഷത്തിൽ ജയിച്ചുകയറാനാകുമെന്നു തന്നെയാണ് കണക്കുകൂട്ടൽ. ലോക്‌സഭയിലേക്ക് ദേശീയ കാഴ്ചപ്പാടുള്ള വ്യക്തികൾ തന്നെയാകണം സ്ഥാനാർത്ഥിയെന്ന അഭിപ്രായവും ശക്തമാണ്. ലീഗ് ദേശീയ സെക്രട്ടറിമാരിലൊരാളായ സിറാജ് ഇബ്രാഹിം സേട്ടിന്റെ പേരും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകനും ഇംഗ്‌ളീഷ്, ഉർദു ഭാഷകളിൽ പ്രാവീണ്യവുമുള്ള ഇദ്ദേഹത്തിന് പാർലമെൻേററിയനെന്ന നിലയിൽ ശോഭിക്കാനാകുമെന്നാണ് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ ലീഗ് രാഷ്ട്രീയത്തിൽ പുത്തൻ താരോദയമായ യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് മലപ്പുറത്തു സ്ഥാനാർത്ഥിയാകേണ്ടതെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പാണക്കാട് തങ്ങൾ കുടുംബത്തിൽ നിന്നും ഒരംഗം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വരുന്നത് നല്ലതാണെന്ന ചിന്തയാണ് ഇതിന് പിന്നിൽ. ഇതിന്റെ മുന്നോടിയായാണ് പാർട്ടിയിലെ ഗ്രൂപ്പ് കളികൾക്കൊടുവിൽ, സുസമ്മതനായ മുനവ്വറലിയെ യൂത്ത് ലീഗ് പ്രസിഡന്റാക്കിയതും. അതിനാൽ മലപ്പുറത്തും മുവ്വറലി മത്സരിക്കട്ടേയെന്നാണ് വലിയൊരു വിഭാഗത്തിന്റെ പക്ഷം.
ഈ നീക്കത്തലൂടെ ലീഗിന്റെ പ്രതിച്ഛായ കൂടുതൽ വർധിക്കുകയും ചെയ്തു. മുനവ്വറലിയുടെ സംശുദ്ധരാഷ്ട്രീയപാരമ്പര്യവും അന്തരിച്ച, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനെന്നതും ഉപതെരഞ്ഞെടുപ്പിൽ തുണയാകുമെന്നതിൽ ലീഗ് അണികൾക്കും നേതാക്കൾക്കും മറിച്ചൊരു അഭിപ്രായമില്ല. ഈ നീക്കത്തെ പികെ കുഞ്ഞാലിക്കുട്ടിയും പിന്തുണയ്ക്കുന്നു. അതിനിടെ കുഞ്ഞാലിക്കുട്ടിയെ കേരള രാഷ്ട്രീയത്തിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകാർ ചില കളികൾ നടത്തുന്നുണ്ട്. കുഞ്ഞാലിക്കുട്ടി ദേശീയ നേതൃത്വം ഏറ്റെടുക്കട്ടേയെന്നാണ് അവരുടെ വാദം. ദേശീയ ജനറൽ സെക്രട്ടറിയാകുന്ന കുഞ്ഞാലിക്കുട്ടിക്ക് എംപി പദം നൽകി ഡൽഹിക്ക് വിടാമെന്നാണ് ഇവരുടെ പക്ഷം. ഇതിനെ ചെറുക്കാൻ മുനർവ്വലിയുടെ പേര് കുഞ്ഞാലിക്കുട്ടിയും സജീവമാക്കും.
മുനർവ്വലിക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹം തന്നെയാകും സ്ഥാനാർത്ഥിയെന്ന് പ്രമുഖ മുസ്ലിം ലീഗ് നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാദങ്ങളിൽപെടാത്ത പുതുമുഖത്തെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കണമെന്നു മുനവ്വറലിയെ പിന്തുണയ്ക്കുന്നവർ ആവശ്യപ്പെടുന്നു. അടുത്തിടെ എ പി വിഭാഗവുമായി അടുക്കാൻ വേണ്ടി മുനവ്വറലി മുൻകൈയെടുത്തിരുന്നു. സുന്നി ഐക്യമെന്ന ലക്ഷ്യത്തോടെ മുനവറലി ശിഹാബ് കാരന്തൂർ മർക്കസിൽ ഒരു ചടങ്ങിന് എത്തുകയുമുണ്ടായി. ഏറെ കാലങ്ങൾക്ക് ശേഷമാണ് പാണക്കാട് കുടുംബത്തിൽ നിന്നുള്ള ഒരംഗം എ.പി വിഭാഗം സുന്നികളുടെ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്തതും.
ഇങ്ങനെ മുസ്ലിം സമുദായത്തിലെ എല്ലാ വിഭാഗത്തിനും സ്വീകാര്യനായ വ്യക്തി കൂടിയാണ് മുനവ്വറലി തങ്ങൾ. അത്തരമൊരു വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയാൽ മലപ്പുറത്ത് റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു കയറാമെന്ന് കരുതുന്നവർ ഏറെയാണ്.



