- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ സഞ്ചരിക്കവെ ടയർപൊട്ടി അപകടം; ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സബ് ഇൻസ്പെക്ടർ മരിച്ചു
മലപ്പുറം: ബൈക്കിൽ സഞ്ചരിക്കവെ ടയർപൊട്ടിയുണ്ടായ അപകടത്തിൽപ്പെട്ട് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സബ് ഇൻസ്പെക്ടർ മരിച്ചു. മകനോടൊപ്പം ബൈക്കിൽ ഡ്യുട്ടിക്ക് പോകുന്നതിനിടെ ബൈക്കിന്റെ ടയർപൊട്ടി ഗുരുതര പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മലപ്പുറം കൺട്രോൾ റും പൊലീസ് സബ് ഇൻസ്പെക്ടർ മലപ്പുറം വള്ളിക്കുന്ന് സ്വദേശി കെ.അബ്ദുൽ മജീദ്(52)ആണ് മരിച്ചത്.
വള്ളിക്കുന്നിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം മകനൊപ്പം ബൈക്കിൽ ഡ്യുട്ടിക്ക് പോകുന്ന വഴിയിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ടയർപ്പൊട്ടി അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.ഭാര്യ: മുനീറ . മക്കൾ: സമീഹ് (പൊലീസ് ട്രെയിനി, കണ്ണുർ എ.ആർ ക്യാമ്പ്), സ്വബാഹ്, ഷഹല.മരുമകൻ: സുഹൈൽ. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകിട്ട് വള്ളിക്കുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും