- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുതലാളിയെ വർഷങ്ങളായി അറിയാം; ഇടയ്ക്കിടയ്ക്ക് ഇയാളുമായി സിനിമ കാണാൻ പോകും; തന്റെ ദേഹത്ത് കൈക്രിയ നടത്തിയതിൽ പരാതിയില്ല; മകളെ അറുപതുകാരൻ ഉപദ്രവിക്കുന്നത് കണ്ടില്ലെന്നും മൊഴി; പീഡനത്തിനിരയാകുമ്പോൾ പത്ത് വയസ്സുകാരിക്കൊപ്പമുണ്ടായിരുന്നത് സ്വന്തം അമ്മ തന്നെയെന്ന് സ്ഥിരീകരണം; കുട്ടിയെ മൊയ്തീൻ ഉപദ്രവിക്കുന്നത് അമ്മ കണ്ടതിന് സിസിടിവിയിൽ തെളിവില്ല; തൃത്താലക്കാരിയുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
മലപ്പുറം: തന്റെ ദേഹത്ത് കൈക്രിയ നടത്തിയതിൽ പരാതിയില്ലെന്നും മകളെ ഉപദ്രവിക്കന്നത് കണ്ടില്ലന്നും വീട്ടമ്മ. മലപ്പുറത്തെ തിയേറ്റർ പീഡനത്തിൽ ബാലികയെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. അതിനിടെ കുട്ടിയെ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടമ്മയെ വിശദമായി വീണ്ടും പൊലീസ് ചോദ്യം ചെയ്യും. കുട്ടിയെ മുമ്പും ഇയാൾ പീഡിപ്പിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ മൊഴിയും വിശദമായി പൊലീസ് പരിശോധിക്കും. അതിന് ശേഷമാകും അമ്മയെ പ്രതിയാക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക. സംഭവത്തിൽ സമയത്ത് കേസടുത്ത് അന്വേഷണം നടത്തിയില്ലെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് ചങ്ങരംകുളം എസ് ഐ കെ ജി ബേബിയെ സസ്‌പെന്റ് ചെയ്തതെന്നാണ് സൂചന. ഏപ്രിൽ 26-ന് ചൈൽഡ് ലൈൻപ്രവർത്തകൻ സംഭവം തന്നേ അറിയിച്ചിരുന്നെന്ന കാര്യം എസ് ഐ ബേബി ഉന്നത ഉദ്യോഗസ്ഥരോട് സമ്മതിച്ചതായിട്ടാണ് അറിയുന്നത്. തീയറ്ററിന്റെ പേര് പുറത്താവാത്ത തരത്തിൽ അന്വേഷണം മതിയെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് നൽകാമെ
മലപ്പുറം: തന്റെ ദേഹത്ത് കൈക്രിയ നടത്തിയതിൽ പരാതിയില്ലെന്നും മകളെ ഉപദ്രവിക്കന്നത് കണ്ടില്ലന്നും വീട്ടമ്മ. മലപ്പുറത്തെ തിയേറ്റർ പീഡനത്തിൽ ബാലികയെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തി. അതിനിടെ കുട്ടിയെ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. വീട്ടമ്മയെ വിശദമായി വീണ്ടും പൊലീസ് ചോദ്യം ചെയ്യും. കുട്ടിയെ മുമ്പും ഇയാൾ പീഡിപ്പിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയുടെ മൊഴിയും വിശദമായി പൊലീസ് പരിശോധിക്കും. അതിന് ശേഷമാകും അമ്മയെ പ്രതിയാക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
സംഭവത്തിൽ സമയത്ത് കേസടുത്ത് അന്വേഷണം നടത്തിയില്ലെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് ചങ്ങരംകുളം എസ് ഐ കെ ജി ബേബിയെ സസ്‌പെന്റ് ചെയ്തതെന്നാണ് സൂചന. ഏപ്രിൽ 26-ന് ചൈൽഡ് ലൈൻപ്രവർത്തകൻ സംഭവം തന്നേ അറിയിച്ചിരുന്നെന്ന കാര്യം എസ് ഐ ബേബി ഉന്നത ഉദ്യോഗസ്ഥരോട് സമ്മതിച്ചതായിട്ടാണ് അറിയുന്നത്. തീയറ്ററിന്റെ പേര് പുറത്താവാത്ത തരത്തിൽ അന്വേഷണം മതിയെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് നൽകാമെന്നും മാത്രമാണ് ചൈൽഡ് ലൈൻ പ്രവർത്തകൻ അറിയിച്ചതെന്നും ഇയാൾ പിന്നീട് ബന്ധപ്പെടാതിരുന്നതിനാലാണ് കേസ് നടപടികൾ വൈകിയതെന്നും എസ് ഐ വെളിപ്പെടുത്തിയതായുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്.
ഇതിനിടെ ഇന്നലെ തീയറ്ററിൽ പീഡനത്തിനിരയായ പത്ത് വയസുകാരിക്കൊപ്പമുണ്ടാായിരുന്ന സ്ത്രീ കുട്ടിയുടെ മാതാവായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ട് പൊലീസ് ഇവരുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. തന്റെ രഹസ്യഭാഗങ്ങളിൽ കൂടെയുണ്ടായിരുന്ന മൊയ്തീൻകുട്ടി കൈക്രീയ നടത്തിയതിൽ പരാതിയില്ലെന്ന നിലപാടിലാണ് തൃത്താല സ്വദേശിനിയായ വീട്ടമ്മ. മകളെ ഉപദ്രവിക്കുന്നത് താൻ കണ്ടില്ലന്ന് പൊലീസിന് മൊഴിയിൽ ഇവർ സൂചിപ്പിച്ചതായും അറിയുന്നു. വർഷങ്ങളായി മൊയ്തീനെ അറിയാമെന്നും ഇടയ്ക്കിടെ ഇയാളുടെ കൂടെ സിനിമയ്ക്ക് പോയിരുന്നതായും ഇവർ പൊലീസിൽ വെളിപ്പെടുത്തിയതായും അറിയുന്നു.
ഇതോടെ സംഭവത്തിൽ കുട്ടിയുടെ രഹസ്യമൊഴിയെ അടിസ്ഥാനമാക്കി നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളത്.കുട്ടിയുടെ മാതാവിനെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. മൊയിതീൻ കുട്ടിയെ ഉപദ്രവിക്കുന്നത് മാതാവ് കാണുന്നതായുള്ള ഭാഗം സി സി ടി വി ദൃശ്യത്തിൽ ഇല്ലന്നാണ് പൊലീസ് നൽകുന്ന പ്രാഥമീക വിവരം. മുൻകൂർ ജാമ്യം എടുക്കാൻ അഭിഭാഷകനെ കാണാൻ പോകുംവഴിയാണ് തൃത്താല കാങ്കുന്നത്ത്് മൊയ്തീൻകുട്ടി പൊലീസ് പിടിയിലായതെന്നാണ് പുറത്തായവിവരം.തിയേറ്ററിലെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. 2008 മോഡൽ ബെൻസ് കാറിലാണ് മൊയ്തീൻകുട്ടി വീട്ടമ്മയ്ക്കും കുഞ്ഞിനുമൊപ്പം എടപ്പാളിലെ തിയേറ്ററിൽ എത്തിയത്.
പന്ത്രണ്ടുവയസ്സിൽ കുറവുള്ള പെൺകുട്ടിയെ ഇത്തരത്തിൽ ലൈംഗികമായി ഉപദ്രവിക്കുന്നത് പോക്‌സോനിയമത്തിന്റെ നാലും അഞ്ചും വകുപ്പുപ്രകാരമുള്ള കുറ്റമാണ്. ഗൗരവമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണമായാണ് വകുപ്പ് ഈ കുറ്റകൃത്യത്തെ കാണുന്നത്. പത്തുവർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കഠിനതടവും പിഴയുമാണ് ഇതിനുള്ള ശിക്ഷ. പന്ത്രണ്ടു വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടിയാണെങ്കിൽ മൂന്നുപ്രാവശ്യം ഇങ്ങനെ പീഡിപ്പിച്ചാൽ ഇതേ ശിക്ഷയ്ക്ക് വിധേയനാവും. ഈ കേസിൽ കൂടുതൽതവണ കുട്ടി പീഡനത്തിന് വിധേയയാവാൻ സാധ്യതയുണ്ടെന്നാണ് ചൈൽഡ്‌ലൈനിന്റെ വിലയിരുത്തൽ. കുട്ടിയുടെ കൂടെയുള്ള സ്ത്രീ അറിഞ്ഞുകൊണ്ടാണ് ഇതിനു കൂട്ടുനിൽക്കുന്നതെങ്കിൽ അവരും പോക്‌സോപ്രകാരം കുറ്റവാളിയാണ്. 16, 17 വകുപ്പുകൾപ്രകാരം കുറ്റകൃത്യത്തിന് വ്യവസ്ഥ ചെയ്തിട്ടുള്ള അത്രതന്നെ തടവിനും പിഴയ്ക്കും ഇവരും അർഹയാണ്.
കാറിന്റെ നമ്പർ പ്രകാരം പൊലീസ് നടത്തിയ അന്വേഷണമാണ് കൊടുംക്രൂരതയ്ക്ക് പിന്നിലെ മാന്യന്റെ മുഖം വെളിച്ചത്താവാൻ വഴിതെളിച്ചത്.പോസ്‌കോ ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. അതിനിടെ സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ സി.സി.ടി.വി ദൃശ്യങ്ങൾക്കൊപ്പം രേഖാമൂലം പരാതി നൽകിയിട്ടും കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിവേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിട്ടു. സംഭവം മലപ്പുറം ജില്ലാ പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
പെൺകുട്ടിയെ പീഡിപ്പിച്ച സമ്പന്നനും പെൺകുട്ടിയെ അയാൾക്കരികിലെത്തിച്ച സ്ത്രീയും ഒരുപോലെ കുറ്റക്കാരായതിനാൽ ഇരുവരെയും പ്രതികളാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പീഡനവാർത്തയുടെ അടിസ്ഥാനത്തിൽ സ്വയമേധയാ രജിസ്റ്റർചെയ്ത കേസിലാണ് നടപടി.