മലപ്പുറം: കാലുമാറി സ്ഥാനാർത്ഥികളായ ഒരുകൂട്ടംപേർ. മലപ്പുറം വള്ളിക്കുന്നിൽ സിപിഎം മുൻ പഞ്ചായത്ത് അംഗം ബിജെപിയുടെ ബ്ലോക്ക് സ്ഥാനാർത്ഥിയായപ്പോൾ മുൻ പ്രസിഡന്റായിരുന്ന മുസ്ലിംലീഗിലെ ജമീല അതെ വാർഡിൽ നിന്ന് എൽ. ഡി എഫ്.ൽ ലോക് താത്രിക് ജനതാദൾ സ്ഥാനാർത്ഥിയും.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത് മുൻ സിപിഎം. മെമ്പറായിരുന്ന രമണിയാണ് ബിജെപി. ബ്ലോക്ക് സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിൽ വിധി തേടുന്നത്. ഈ ചേരിതിരിവ് രാഷ്ട്രീയ രംഗത്ത് വലിയചർച്ചയായിട്ടുണ്ട്. മാത്രമല്ല ബിജെപി. കേന്ദ്രങ്ങളിൽ ആവേശവും ഉണ്ടായിട്ടുണ്ട്.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത് മുൻ പ്രസിഡന്റായിരുന്ന മുസ്ലിം ലീഗിലെ ജമീല അതെ വാർഡിൽ നിന്ന് എൽ. ഡി എഫ്.ൽ ലോക് താത്രിക് ജനതാദൾ സ്ഥാനാർത്ഥിയായി മൽസരരംഗത്തുള്ളതും ഏറെ ശ്രദ്ധയാകര്ഷിച്ചിട്ടുണ്ട് . അവർക്കെതിരെ സ്ഥാനാർത്ഥിയാക്കാൻ അതെ വാർഡിൽ നിന്ന് ആളെ കണ്ടെത്താൻ മുസ്ലിം ലീഗ് ഏറെ പ്രയാസപ്പെട്ടു ഒടുവിൽ മറ്റൊരു വാർഡിൽ നിന്ന് സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വന്നതും യു. ഡി.എഫ് നു തലവേദനയായിട്ടുണ്ട്.