- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനെയിലേക്ക് പോയത് കാത്തിരുന്ന ജോലി ലഭിച്ച സന്തോഷത്തിൽ; പുനയിലെത്തി രണ്ടാം ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു; മലപ്പുറം സ്വദേശിനി ഐശ്വര്യയെ മരണം കവർന്നത് ജോലിയിൽ പ്രവേശിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ
മലപ്പുറം: പഠനം പൂർത്തിയാക്കി ക്യാംപസ് സെലക്ഷനിലൂടെ ആദ്യമായി ലഭിച്ച ജോലിക്ക് ചേരാൻ പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലത്തിയൂർ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകൾ ഐശ്വര്യ ആണ് മരണപ്പെട്ടത്. 21 വയസ്സായിരുന്നു. പൂണെയിൽ വച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌ക്കരിച്ചു.
കോട്ടക്കൽ വനിതാ പോളി ടെക്‌നിക് കോളേജിൽ പഠനം പൂർത്തിയാക്കിയ ഐശ്വര്യയ്ക്ക് ക്യാംപസ് സെലക്ഷൻ വഴിയാണ് പൂണെയിലെ കമ്പനിയിൽ ജോലി ലഭിച്ചത്. ഐശ്വര്യയുടെ സഹപാഠികളിൽ ചിലർക്കും ഇതേ ജോലി ലഭിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഒന്നിനകം ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചു.
ഇതേ തുടർന്നാണ് കൂട്ടുകാർക്കൊപ്പമാണ് ഐശ്വര്യ പൂണെയിലേക്ക് പോയത്. പൂണെയിലെത്തിയ ഐശ്വര്യയ്ക്ക് ഓഗസ്റ്റ് 25ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. താമസസ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പൂണെയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ സംസ്‌ക്കാരം നടന്നു.
മറുനാടന് മലയാളി ബ്യൂറോ