കോട്ടയം : മലരിക്കലിൽ നടന്നു വന്നിരുന്ന ആമ്പൽ ഫെസ്റ്റ്, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

പ്രദേശം ഉൾപ്പെടുന്ന തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ 13ാം വാർഡിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്ന റിപ്പോർട്ടിനെ തുടർന്നാണു നടപടി.