മക്കരപ്പറമ്പ : മലർഇന്ത്യ വാടി, ടീൻ സംയുക്തമായി കേരളത്തിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളുള്ള കുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്ന 'ഗ്ലോബൽ ലിറ്റിൽ സ്‌കോളർ' വിജ്ഞാനോൽസവത്തിന്റെ ദഅവത്ത് നഗർ ഏരിയയിലെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

മുഖ്യ രക്ഷാധികാരിയായി സി.എച്ച് മുഹമ്മദ് മുംതാസ്, ജനറൽ കൺവീനറായി ബഷീർ ചെറുകുളമ്പ്, അസി. കൺവീനറായി പി.സി സലീമ എന്നിവരെ തെരഞ്ഞടുത്തു. വകുപ്പ് കൺവീനർമാരായി സി.പി കുഞ്ഞാലൻകുട്ടി, ടി ഷഹീർ, ഇഹ്‌സാൻ മാസ്റ്റർ എന്നിവരെയും തെരഞ്ഞടുത്തു.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.malarvadi.org വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയേണ്ടതാണ്.