മലപ്പുറം: വ്യക്തിവികാസത്തിൽ നന്മയുടെ പ്രാധാന്യം കൗമാരത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 'നന്മയുടെ ലോകം ഞങ്ങളുടേത്' എന്ന പ്രമേയത്തിൽ കേരളത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഏപ്രിൽ 15, 16 തിയ്യതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള കൗമാര സമ്മേളനത്തിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം മലബാർ ഹൗസിൽ നടന്ന മെന്റേഴ്സ് മീറ്റ് ടീൻഇന്ത്യ സംസ്ഥാന കോഡിനേറ്റർ ജലീൽ മോങ്ങം ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസർ വള്ളുവമ്പ്രം, ഡോ. മഹ്്മൂദ് ശിഹാബ്, പി.പി. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. സംസ്ഥാനത്തെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കു വേണ്ടി കോഴിക്കോട് ഹിറാ സെന്ററിൽ നടത്തിയ പത്രപ്രവർത്തക പരിശീലനം, ആങ്കറിങ്, പ്രസംഗ പരിശീലനം എന്നിവക്ക് വൈ. ഇർശാദ്, ബന്ന ചേന്ദമംഗല്ലൂർ എന്നിവർ നേതൃത്വം നൽകി.

ജില്ല, സംസ്ഥാന പ്രതിനിധി ക്യാമ്പ് ക്യാമ്പ് ശാന്തപുരം അൽജാമിഅയിൽ നടന്നു. സംസ്ഥാന രക്ഷാധികാരി അബ്ബാസ് വി കൂട്ടിൽ, മലപ്പുറം ജില്ലാ ടീൻ ഇന്ത്യാ കോഡിനേറ്റർ ഉമർ പൂപ്പലം എന്നിവർ നേതൃത്വം നൽകി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വാഹനപ്രചാരണ ജാഥ ഏപ്രിൽ 13ന് ആരംഭിക്കും. പതിനായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സമാപന സമ്മേളനവും കലാസന്ധ്യയും കോട്ടക്കുന്ന് മൈതാനിയിൽ നടക്കും.