- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ ഹിന്ദുവികാരം വ്രണപ്പെടുത്തിയെങ്കിൽ മലേഷ്യയിൽ വ്രണപ്പെടുന്നത് മുസ്ലിം വികാരം; ഗതികേട് തീരാത്ത പത്മാവതിന് പുതിയ നിരോധനം മലേഷ്യയിൽ
രജപുത്ര വികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണവും കർണി സേനയുടെ കൊലവിളികളും അക്രമങ്ങളുമൊക്കെയാണ് ദീപിക പദുക്കോൺ അഭിനയിച്ച സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതിന്റെ റിലീസ് ഇന്ത്യയിൽ ഇത്രയും വൈകിപ്പിച്ചത്. പത്മാവതിയെന്ന പേര് പത്മാവതെന്നാക്കുകയും സെൻസർ ബോർഡ് ആവശ്യമായ മുറിക്കലുകൾ നടത്തുകയും ചെയ്ത ശേഷം റിലീസ് ചെയ്ത സിനിമയ്‌ക്കെതിരേ ഇപ്പോഴും പ്രതിഷേധം അണഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെടുന്ന മൂന്നാമത്തെ ഹർജിയും സുപ്രീം കോടതി തള്ളിയത്. ഇന്ത്യയിൽ ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന പത്മാവത് എല്ലാ നാട്ടിലും അതേ നിലയ്ക്കല്ല സ്വീകരിക്കപ്പെടുന്നത്. മലേഷ്യയിൽ സിനിമ മുസ്ലിം വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. അവിടുത്തെ നാഷണൽ ഫിലിം സെൻസർഷിപ്പ് ബോർഡ് സിനിമയുടെ പ്രദർശനം രാജ്യവ്യാപകമായി തടഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് സെൻസർ ബോർഡ് ചെയർമാൻ മുഹമ്മദ് സംബേരി അബ്ദുൾ അസീസ് പറഞ്ഞു. 16-ാം നൂറ്റാണ്ടിലെ കവിയായിരുന്ന മ
രജപുത്ര വികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണവും കർണി സേനയുടെ കൊലവിളികളും അക്രമങ്ങളുമൊക്കെയാണ് ദീപിക പദുക്കോൺ അഭിനയിച്ച സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതിന്റെ റിലീസ് ഇന്ത്യയിൽ ഇത്രയും വൈകിപ്പിച്ചത്. പത്മാവതിയെന്ന പേര് പത്മാവതെന്നാക്കുകയും സെൻസർ ബോർഡ് ആവശ്യമായ മുറിക്കലുകൾ നടത്തുകയും ചെയ്ത ശേഷം റിലീസ് ചെയ്ത സിനിമയ്‌ക്കെതിരേ ഇപ്പോഴും പ്രതിഷേധം അണഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെടുന്ന മൂന്നാമത്തെ ഹർജിയും സുപ്രീം കോടതി തള്ളിയത്.
ഇന്ത്യയിൽ ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന പത്മാവത് എല്ലാ നാട്ടിലും അതേ നിലയ്ക്കല്ല സ്വീകരിക്കപ്പെടുന്നത്. മലേഷ്യയിൽ സിനിമ മുസ്ലിം വികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. അവിടുത്തെ നാഷണൽ ഫിലിം സെൻസർഷിപ്പ് ബോർഡ് സിനിമയുടെ പ്രദർശനം രാജ്യവ്യാപകമായി തടഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയിൽ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് സെൻസർ ബോർഡ് ചെയർമാൻ മുഹമ്മദ് സംബേരി അബ്ദുൾ അസീസ് പറഞ്ഞു.
16-ാം നൂറ്റാണ്ടിലെ കവിയായിരുന്ന മാലിക് മുഹമ്മദ് ജയസിയുടെ പത്മാവത് എന്ന കവിതയെ ആസ്പദമാക്കിയുള്ള സിനിമയ്‌ക്കെതിരെ ഇന്ത്യയിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. രജപുത്ര വിഭാഗത്തിന്റെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു കർണി സേനയുടെ നിലപാട്. ദീപികയടക്കമുള്ള അഭിനേതാക്കൾക്കെതിരേ വധഭീഷണിയും കർണി സേന ഉയർത്തിയിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെയാണ് ജനുവരി 25-ന് സിനിമ റിലീസ് ചെയ്തത്.
മലേഷ്യയിൽ സിനിമയുടെ വിതരണാവകാശമെടുത്ത കമ്പനി സെൻസർബോർഡിന്റെ തീരുമാനത്തിനെതിരെ അപ്പീൽ കൊടുക്കാനൊരുങ്ങുകയാണ്. ഫിലിം അപ്പീൽസ് കമ്മറ്റിക്ക് മുമ്പാകെയാണ് അപ്പീൽ നൽകേണ്ടത്. സിനിമകൾക്കുമേൽ കടുത്ത നിയന്ത്രണമുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. മറ്റു രാജ്യങ്ങളിൽ വലിയ വിജയം കണ്ട സിനിമകൾക്ക് പലതിനും മലേഷ്യയിൽ പ്രദർശനാനുമതി നേരത്തേയും നിഷേധിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ഡിസ്‌നിയുടെ ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ് എന്ന സിനിമയുടെ പ്രദർശനം മലേഷ്യയിൽ തടഞ്ഞിരുന്നു. സിനിമയിൽ സ്വവർഗാനുരാഗം പരാമർശിക്കുന്നുവെന്നാരോപിച്ചായിരുന്നു അത്. ' നോ ഫയർ സോൺ; ദ കില്ലിങ് ഫീൽഡ്‌സ് ഓഫ് ശ്രീലങ്ക' എന്ന ഡ്യോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിച്ചതിന് സിനിമാ സംവിധായക ലെന ഹെൻഡ്രിയ്‌ക്കെതിരെ കഴിഞ്ഞവർഷം നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.