ലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പൊന്നു സ്വന്തം വീട്ടിലെ കുട്ടിയാണ്. അല്ലെങ്കിൽ തൊട്ടടുത്ത വീട്ടിലെ കുട്ടി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പൊന്നമ്പിളി എന്ന സീരിയലിലെ നായിക പൊന്നു എന്ന മാളവിക ഇന്ന് മലയാളികളുടെ സ്വീകരണ മുറിയിലെ പൊന്മുത്താണ്. സ്വന്തം കുടുംബം നോക്കാൻ പല ജോലികളും ചെയ്യുന്ന പ്രണയത്തിനു വേണ്ടി ത്യാഗം സഹിക്കുന്ന പൊന്നു പലപ്പോഴും അമ്മമാരോയും അമ്മൂമ്മ മാരേയും കണ്ണീരിലാഴ്‌ത്തിയിട്ടുണ്ടാകുമെന്നതിൽ യാതൊരു സംശയവും ഇല്ല.

സംഗതിയുടെ കിടപ്പ് ഇങ്ങനെയൊക്കെയായാണെങ്കിലും ആളുകളുടെ ഇഷ്ടം അവിടം കൊണ്ടും തീരുന്നില്ല. ആരാധകർക്ക് അറിയേണ്ടത് പൊന്നു എന്നാണ് വിവാഹിത ആകാൻ പോകുന്നത്? ആരാണ് വരൻ എന്നൊക്കയാണ്. ഇഷ്ടം കൂടിയാൽ മലയാശികൾ ഇങ്ങനെയാണ് സ്വതകാര്യ ജീവിതം കൂടി അറിയണം. അതേസമയം സീരിയലിലെ ഹരി എന്ന നായക കഥാപാത്രം അവതരിപ്പിക്കുന്ന രാഹുലുമായി ഞാൻ ശരിക്കും പ്രണയത്തിലാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതേ കുറിച്ച് പൊന്നു വിനോട് ചോദിച്ചാലോ, പ്രണയത്തിന് ഇപ്പോൾ ജീവിതത്തിൽ സ്ഥാനമില്ല എന്നാണ് ഉത്തരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആരാധകർക്കുള്ള മറുപടി പൊന്നു നൽകിയിരിക്കുന്നത്. വിവാഹത്തെ കുറിച്ച് ചിന്തിക്കാനുള്ള പക്വത എനിക്കെത്തിയിട്ടില്ല എന്നാണ് നടി പറയുന്നത്.

പൊന്നു നല്ലൊരു നർത്തകി കൂടിയായാണ്. ആറു വയസ്സു മുതൽ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം പ്രസന്ന ഉണ്ണി തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം.... സിനിമ സ്വപ്നം കണ്ടിരുന്നത് ഞാനല്ല, അച്ഛനായിരുന്നു. ഞാനൊരു നല്ല നടി ആകണം എന്ന് സ്വപ്നം കണ്ടത് അച്ഛനാണ്. കുഞ്ഞുന്നാൾ മുതൽ ജ്യോതിഷികൾ പറഞ്ഞിരുന്നു, എനിക്ക് കലയിൽ ഭാവിയുണ്ട് എന്ന്. അതായിരിക്കണം അച്ഛന് കൂടുതൽ ധൈര്യം കൊടുത്തത്. മാളവിക പറയുന്നു.

സിരിയലിലെ പൊന്നു എന്ന കഥാപാത്രമാണ് ആളുകളിലേക്ക് എത്തിയതെങ്കും മാളവിക ആദ്യം അഭിനയിച്ചത്. മലർ വാടിയിലാണ്. ഭഗതിന്റെ നായികയായി. എല്ലാവരും ചോദിക്കാറുണ്ട് സിനിമയിൽ നിന്ന് സീരിയലിലേക്ക് വരുമ്പോൾ വിഷമം ഉണ്ടായിരുന്നോ എന്ന്. പൊന്നമ്പിളിയെ പോലെ ഇത്ര ശക്തമായ കഥാപാത്രം സിനിമയിൽ കിട്ടുമോ എന്ന് എനിക്ക് തോന്നുന്നില്ല. സീരിയലിൽ വന്ന ശേഷമാണ് കൂടുതൽ ആളുകൾ എന്നെ തിരിച്ചറിഞ്ഞത്. മാളവിക പറയുന്നു.

+2 പരീക്ഷ തുടങ്ങുന്നതിന് മുമ്പേ മലർവാടിയുടെ ഷൂട്ടിങ് തുടങ്ങി. വീട്ടിൽ നിന്ന് നല്ല പിന്തുണ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് ഞാനും ഭഗത്തും വേണു ചേട്ടന്റെ അനുഗ്രഹം വാങ്ങുന്നതായിരുന്നു ആദ്യഷോട്ട്. അഭിനയത്തിൽ ഹരിശ്രീകുറിച്ചത് ആ വലിയ നടന്റെ അനുഗ്രഹത്തോടെയായിരുന്നു. അത് എക്കാലവും ഓർമിക്കുന്ന സന്തോഷമാണ്.

ചെറിയ വേഷമാണെങ്കിലും എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന കഥാപാത്രവും നന്നായി എൻജോയ് ചെയ്യാൻ കഴിയുന്ന സെറ്റും ഒക്കെയുള്ള സിനിമകളായിരുന്നു തിരഞ്ഞെടുത്തത്. 'ഇന്നാണാ കല്യാണം', കന്നടയിൽ 'നന്ദീശ' അങ്ങനെ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ചെയ്തിരുന്നുള്ളൂ. മാളവിക പറയുന്നു...