- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളിൽ മലയാളഭാഷാ പരിജ്ഞാനം വർധിപ്പിക്കാൻ മലയാളത്തിന്റെ നേതൃത്വത്തിൽ മലയാളഭാഷ പഠനകളരി ഒരുങ്ങുന്നു
ഡബ്ലിൻ: അയർലണ്ടിലെ പ്രവാസിമലയാളികളുടെ കുട്ടികളിൽ മലയാളഭാഷ പരിജ്ഞാനം വർധിപ്പിക്കുന്നതിനായി ഭാഷാപഠന ക്ലാസ്സുകൾക്ക് മലയാളം സാംസ്കാരിക സംഘടന രൂപം നല്കുന്നു. സ്കൂൾ വിദ്യാർത്ഥികളെയാണ് പ്രധാനമായും ഈ ക്ലാസ്സുകളിൽ പങ്കെടുപ്പിക്കുവാൻ ഉദേശിക്കുന്നത്. മലയാളഭാഷ പഠനത്തോടൊപ്പം ബാലസാഹിത്യകൃതികളും അവയുടെ എഴുത്തുകാരെയും പരിചയപ്പെടുത
ഡബ്ലിൻ: അയർലണ്ടിലെ പ്രവാസിമലയാളികളുടെ കുട്ടികളിൽ മലയാളഭാഷ പരിജ്ഞാനം വർധിപ്പിക്കുന്നതിനായി ഭാഷാപഠന ക്ലാസ്സുകൾക്ക് മലയാളം സാംസ്കാരിക സംഘടന രൂപം നല്കുന്നു. സ്കൂൾ വിദ്യാർത്ഥികളെയാണ് പ്രധാനമായും ഈ ക്ലാസ്സുകളിൽ പങ്കെടുപ്പിക്കുവാൻ ഉദേശിക്കുന്നത്. മലയാളഭാഷ പഠനത്തോടൊപ്പം ബാലസാഹിത്യകൃതികളും അവയുടെ എഴുത്തുകാരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് ലക്ഷ്യമിടുന്നത്. സാഹിത്യ അഭിരുചിയുള്ള കുട്ടികൾക്ക് ആവശ്യമായ മാർഗനിർദേങ്ങളും ഈ കളരിയിൽ നിന്നും ലഭിക്കുന്നതാണ്.
മലയാളഭാഷയുടെ മൂല്യവും സംസ്കാരവും പുതു തലമുറയിലേക്ക് പകർന്നു നൽകുവാനാണ് ഭാഷാപഠനക്ലാസ്സിലൂടെ മലയാളം സാംസ്കാരിക സംഘടന ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പഠനക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ താല്പര്യമുള്ള ഏതൊരു കൂട്ടായ്മക്കും മലയാളം സംഘടനയുമായി ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. ക്ലാസ്സുകളുടെ നടത്തിപ്പിനാവശ്യമായ അദ്ധ്യാപകനെയും പഠനസാമഗ്രികളും മലയാളം സംഘടനയുടെ നേതൃത്വത്തിൽ ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ബിപിൻ ചന്ദ് 0894492321
വി.ഡി രാജൻ 0870573885
ഷാജു ജോസ് 0876460316