- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തോലിക്കാ വിശ്വാസിയായ മദ്ധ്യവയസ്ക്കന് വധുവിനെ വേണം; ജാതി പ്രശ്നമല്ലെങ്കിലും പട്ടികജാതിക്കാർ വേണ്ട! മതേതര വിവാഹം ലക്ഷ്യമിട്ട് മനോരമയിൽ പരസ്യം നൽകിയ ആൾക്ക് സോഷ്യൽ മീഡിയയുടെ പൊങ്കാല
തിരുവനന്തപുരം: എത്രയൊക്കെ മതേതര നിലപാടുകാരൻ ആയാലും വിവാഹ കാര്യത്തോട് അടക്കുമ്പോൾ സ്വന്തം സമുദായവും ഉപജാതിയുമെല്ലാം നോക്കുന്ന ശീലം മലയാളികൾക്കുണ്ട്. മലയാള പത്രങ്ങളിലെ വവിവാഹ പരസ്യ പേജുകളിൽ വധുവിനെ തേടുന്നു, അല്ലെങ്കിൽ വരനെ തേടുന്നു എന്ന പരസ്യങ്ങളിൽ ജാതിയുടെ കാര്യം പ്രത്യേകം പറയാറുമുണ്ട്. എന്നാൽ ഇത് കൂടാതെ മതം പ്രശ്‌നമല്ലെന്ന
തിരുവനന്തപുരം: എത്രയൊക്കെ മതേതര നിലപാടുകാരൻ ആയാലും വിവാഹ കാര്യത്തോട് അടക്കുമ്പോൾ സ്വന്തം സമുദായവും ഉപജാതിയുമെല്ലാം നോക്കുന്ന ശീലം മലയാളികൾക്കുണ്ട്. മലയാള പത്രങ്ങളിലെ വവിവാഹ പരസ്യ പേജുകളിൽ വധുവിനെ തേടുന്നു, അല്ലെങ്കിൽ വരനെ തേടുന്നു എന്ന പരസ്യങ്ങളിൽ ജാതിയുടെ കാര്യം പ്രത്യേകം പറയാറുമുണ്ട്. എന്നാൽ ഇത് കൂടാതെ മതം പ്രശ്‌നമല്ലെന്ന പരസ്യം നൽകുന്നവരും കുറവല്ല. ഇത്തരത്തിൽ മതേതര നിലപാടെടുത്ത് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച മനോരമ പ്ത്രത്തിൽ പരസ്യം നൽകിയ മധ്യവയസ്‌ക്കന് സോഷ്യൽ മീഡിയയുടെ വക പൊങ്കാല.
ഇന്നത്തെ മലയാള മനോരമ പത്രത്തിലെ അമ്പതു വയസുള്ള ആളുടെ വിവാഹപരസ്യമാണ് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശന വിധേയമായത്. മുമ്പും മനോരമയടക്കമുള്ള പല പത്രങ്ങളിലും പട്ടികജാതിവർഗക്കാരെ ഒഴിവാക്കി കൊണ്ടുള്ള വിവാഹപരസ്യങ്ങൾ ചർച്ചയായിരുന്നു. പരസ്യമായ ജാതീയ അധിക്ഷേപമാണ് ഇത്തരം പരസ്യങ്ങളിലൂടെ നടത്തുന്നതെന്നാണ് പട്ടികജാതിവർഗ സംഘടനകളുടെ ആക്ഷേപം. വധുവിനെ തേടിക്കൊടുള്ള പരസ്യത്തിന്റെ ഉള്ളടക്കം ഇങ്ങനെ:
'വിവാഹമോചനം നേടിയ കത്തോലിക്കാ മധ്യവയ്‌സ്‌കൻ, അമ്പത് വയസ്, ഡ്രൈവറായി ജോയി ചെയ്യുന്നു. ആദ്യവിവാഹത്തിൽ കുട്ടികളില്ല. സ്വന്തമായി വീടും സ്ഥലവുമുണ്ട്. അനുയോജ്യമായ വിവാഹലാചോനകൾ ക്ഷണിക്കുന്നു. ടി കക്ഷിക്ക് അമ്മ മാത്രമാണ് ഉള്ളത്. അമ്മയേയും മകനെയും സ്‌നേഹത്തോടെ പരിചരിക്കുന്ന വധുവിനെയാണ് ആവശ്യം. ജാതി പ്രശ്‌നമല്ല. പക്ഷെ ബ്രാക്കറ്റിൽ എസ്.സിഎസ്.ടി വിഭാഗക്കാർ വേണ്ടെന്നും പരസ്യത്തിൽ പറയുന്നു. സ്വന്തം മതത്തിൽ നിന്ന് വേണമെന്നില്ലെന്നും ജാതി ഏതായാലും കുഴപ്പിമില്ല എന്ന് പരസ്യം നൽകിയിട്ട് പട്ടികജാതി, പട്ടികവർഗക്കാർ വേണ്ടെന്ന പ്രയോഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
ഇത് ക്രൈസ്തവരുടെ മാത്രം ചിന്താഗതിയാണെന്നു ധരിക്കുന്നവർക്ക് തെറ്റി. ഹിന്ദു സമുദായത്തിലെ പോലും പലരും വിവാഹപരസ്യം നൽകുന്നത് പട്ടികജാതിപട്ടികവർഗക്കാർ വേണ്ടെന്ന പ്രത്യേക അടിക്കുറിപ്പോടെയാണ്. പരസ്യം നൽകിയ വ്യക്തിയെക്കാൾ സോഷ്യൽ പൊങ്കാലയിടുന്നത് മനോരമയ്ക്കാണ്. മതേതരത്വത്തെ കുറിച്ച് എഡിറ്റോറിയലും ഘോരഘോരമുള്ള പ്രസ്താവനകളും പ്രസിദ്ധീകരിക്കുന്ന മനോരമ കാശു കിട്ടിയാൽ ഏത് പരസ്യവും കൊടുക്കുമെന്ന ആരോപണമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്.
ജാതിയുടെ പേരിൽ ഒരാളെ അധിക്ഷേപിക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന നിയമം നിലിനിൽക്കുമ്പോൾ പത്രത്തിൽ കൂടി ഒരു ജാതിയെ ഒന്നടങ്കം അധിക്ഷേപിക്കുന്ന തരത്തിലാണ് ഈ പരസ്യം. ഈ പരസ്യം നൽകിയവർക്കെതിരെയും പ്രസിദ്ധീകരിച്ച മനോരമയ്‌ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യമാണ് പട്ടികജാതിപട്ടികവർഗ ക്ഷേമ സംഘടനകളുടെ ആവശ്യം. വിവാഹമോചിതരുടെ വിവാഹപരസ്യങ്ങളിലാണ് എസ്.സിഎസ്.ടിക്കാർ വേണ്ടെന്നുള്ള പ്രയോഗം കാണുന്നത്. വിവാഹമോചിതർ പുരുഷനായാലും സ്ത്രീയായാലും പരസ്യത്തിന് മാറ്റമില്ല.
സംഭവത്തിന്റെ യാഥാർഥ്യം അറിയാൻ ഞങ്ങളും ഈ നമ്പരിൽ വിളിച്ചു. എന്തെങ്കിലും അങ്ങോട്ട് ചോദിക്കുന്നതിനു മുമ്പ് തന്നെ ഇങ്ങോട്ടു പറഞ്ഞു. ' ഞങ്ങൾ ഇപ്പോൾ വിവാഹം ആലോചിക്കുന്നില്ല ' എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പരസ്യം സോഷ്യൽ മീഡിയയിൽ ചർച്ച ആയതോടെ പലരും വിളിച്ച് തെറിപറഞ്ഞെന്നുള്ളത് വ്യക്തം. ' അമ്പത് വയസുള്ള ഒരാൾ ജാതി നോക്കാതെ വിവാഹം കഴിക്കുന്നത് അഭിനന്ദനാർഹമാണ്. എന്നാൽ ഞങ്ങളുടെ ജാതിയെ പരസ്യമായി അധിക്ഷേപിക്കുന്നതിന് തുല്യമാണ്. മറ്റു ജാതിയിലുള്ളവരെ പോലെ വിദ്യാഭ്യാസവും മറ്റു ജീവിതസാഹചര്യങ്ങളും ഉള്ളവരാണ് ഞങ്ങൾ.
രാജഭരണവും മുതാളിത്ത വ്യവസ്ഥിതിയും മാറിയെങ്കിലും ചിലരുടെ മനസിലെ പുഴുക്കുത്തുകളാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ക്രൈസ്തവരെന്നോ, ഹിന്ദുക്കളെന്നോ വ്യത്യാസമില്ലാതെ വൈവാഹിക പരസ്യങ്ങളിൽ വരുന്ന ഒട്ടുമിക്കവാറും പരസ്യങ്ങളിൽ ഈ പ്രയോഗം കാണാം. പട്ടികജാതിവർഗ വിഭാഗക്കാരെ മുഖ്യധാരയിൽ നിന്ന് ഇപ്പോഴും അകറ്റി നിർത്തുക എന്ന ലക്ഷ്യം പരസ്യം നൽകുന്ന പത്രമുതലാളിമാർക്കും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന്'കരള പുലയ മഹാസഭയുടെ പക്ഷം.
എന്നാൽ ചില പത്രഓഫീസുകളിൽ വിവാഹപരസ്യവുമായി എത്തുമ്പോൾ മാർക്കറ്റിങ് വിഭാഗക്കാർ തന്നെയാണ് വിവരങ്ങൾ ചോദിച്ച് മാറ്റർ എഴുതുതാറുള്ളത്. എന്തായാലും മധ്യവയ്‌സിൽ ഒരു വിവാഹം കഴിക്കാൻ പത്രപരസ്യം നൽകിയതിന്റെ പേരിൽ പുലിവാലു വിടിച്ച അവസ്ഥയിലായി ടി കക്ഷി.