- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോഡിനെ മനോരമ ഡോഗ് ആക്കി! മന്ത്രിസഭാ യോഗത്തിൽ ഇരിക്കുന്നത് ദൈവങ്ങളോ എന്ന കോടതി ചോദ്യം മനോരമ പ്രസിദ്ധീകരിച്ചപ്പോൾ നായ്ക്കളോ എന്നായി; രൂക്ഷമായി കളിയാക്കി സോഷ്യൽ മീഡിയ; വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും ചൂടൻ സംവാദം
തിരുവനന്തപുരം: അബദ്ധങ്ങൾ പറ്റാത്തവരായി ലോകത്ത് ആരുമുണ്ടാകില്ല. ജീവിതത്തിൽ ആർക്കായാലും അബദ്ധങ്ങൾ പറ്റിയിരിക്കും എന്നത് തീർച്ചയാണ്. മാദ്ധ്യമ രംഗത്തായാലും ഇത്തരം അബദ്ധങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. മുമ്പ് ദേശാഭീമാനിയിൽ അറുപത്തിയെട്ട് പട്ടികളെ ഒരാൾ പത്ത് മിനിട്ടിൽ തിന്നു എന്ന റിപ്പോർട്ട് പുറത്തുവന്നത് എല്ലാവരുടെയും ഓർമ്മയിൽ ഉണ
തിരുവനന്തപുരം: അബദ്ധങ്ങൾ പറ്റാത്തവരായി ലോകത്ത് ആരുമുണ്ടാകില്ല. ജീവിതത്തിൽ ആർക്കായാലും അബദ്ധങ്ങൾ പറ്റിയിരിക്കും എന്നത് തീർച്ചയാണ്. മാദ്ധ്യമ രംഗത്തായാലും ഇത്തരം അബദ്ധങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. മുമ്പ് ദേശാഭീമാനിയിൽ അറുപത്തിയെട്ട് പട്ടികളെ ഒരാൾ പത്ത് മിനിട്ടിൽ തിന്നു എന്ന റിപ്പോർട്ട് പുറത്തുവന്നത് എല്ലാവരുടെയും ഓർമ്മയിൽ ഉണ്ട്. 68 ഹോട്ട് ഡോഗിനെ തിന്ന് റെക്കോർഡിട്ട അമേരിക്കക്കാരന്റെ വാർത്ത മലയാളത്തിലേക്ക് മൊഴിമാറ്റിയപ്പോൾ സംഭവിച്ച പിഴവാണ് ദേശാഭിമാനിക്ക് വിനയായത്.
ഇക്കാര്യം സോഷ്യൽ മീഡിയയിൽ പലവുരി ആവർത്തിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയ കൂടുതൽ സജീവമായതോടെ മാദ്ധ്യമങ്ങളുടെ ചെറിയ തെറ്റുകൾ പോലും നീലിഴ കീറി പരിശോധിക്കുന്ന പതിവുമുണ്ട്. ഏറ്റവും ഒടുവിൽ ഇങ്ങനെ പണി കിട്ടിയിരിക്കുന്നത് മലയാള മനോരമയ്ക്കാണ്. മലയാള മനോരമയുടെ ഒരു മൊഴിമാറ്റ വാർത്തയിൽ പിഴവു പറ്റിയതാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്.
മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പത്രക്കട്ടിങ് ഏതാനും ദിവസമായി വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി പറന്നു നടക്കുകയാണ്. കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി എന്ന തലക്കെട്ടിൽ വന്ന വാർത്തയാണ് മനോരമയ്ക്ക് പണി കൊടുത്തത്. മന്ത്രിസഭാ യോഗത്തിൽ ഇരിക്കുന്നത് ദൈവങ്ങളാണോ എന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിമർശനാത്മകമായ ചോദ്യം. എന്നാൽ മനോരമ ഇത് മൊഴിമാറ്റി പ്രസിദ്ധീകരിച്ചപ്പോൾ അത് ഭീമമായ അബന്ധമായി. 'ഗോഡ്' എന്ന വാക്ക് മൊഴിമാറ്റി എത്തിയപ്പോൾ 'ഡോഗ്' എന്നായി മാറുകയായിരുന്നു.
പൊതുവേ തന്നെ മനോരമയുടെ പല രാഷ്ട്രീയ വാർത്തകൾ പ്രത്യേകിച്ച് സിപിഎമ്മുമായി ബന്ധപ്പെട്ട വാർത്തകളെ സോഷ്യൽ മീഡിയ വലിച്ചുകീറി പോസ്റ്ററൊട്ടിക്കാറുണ്ട്. ഇങ്ങനെ രൂക്ഷമായ വിമർശനങ്ങൾ പത്രത്തിനെതിരെ ഉണ്ട് താനും. ഈ സാഹചര്യത്തിൽ കൂടിയാണ് മനോരമയുടെ വാർത്തയുടെ പിശക് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്. ഈമാസം മൂന്നാം തീയ്യതി പത്രത്തിലെ ജനറൽ പേജിൽ വന്ന വാർത്തയാണ് പത്രത്തിന് വൻ അബദ്ധമായത്. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്തയുടെ പത്രക്കട്ടിംഗും മനോരമയിൽ വന്ന വാർത്തയുടെ പത്രക്കട്ടിംഗും സഹിതം ശരിക്കും മനോരമയിൽ ഇരിക്കുന്നവർ ആരാണ് എന്ന ചോദ്യത്തോടെയാണ് സോഷ്യൽ മീഡിയയിലെ പ്രചരണം.
അതസേമയം തെറ്റായ വിധത്തിൽ പ്രസിദ്ധീകരിച്ച ഈ വാർത്തയുടെ പേര് പത്രത്തിന്റെ ഇ പേപ്പറിൽ നിന്നും നീക്കിയിട്ടുണ്ട്. എന്നാൽ അതുകൊണ്ടൊന്നും സോഷ്യൽ മീഡിയെ വെറുതേയിരിക്കുന്ന മട്ടില്ല. പത്രത്തിന്റെ കട്ടിംഗുകളും മറ്റും കൂടുതൽ ഊർജ്ജിതമായി തന്നെ സോഷ്യൽ മീഡിയയിൽ പറന്നു നടക്കുകയാണ്.