മാസം 25 നു അയർലണ്ടിൽ നടക്കാനിരിക്കുന്ന അബോർഷൻ റെഫെറെൻഡത്തിനു മുന്നോടിയായി കലാ- സാംസ്‌കാരിക സംഘടനയായ 'മലയാളം' ഞായറാഴ്ച ലൂക്കനിലുള്ള യൂറേഷ്യ ഹാളിൽ ഒരുക്കിയ സംവാദത്തിൽ ഇരുപക്ഷത്തിലും നിന്നും വാശിയേറിയ വാദങ്ങളും പ്രതിവാദങ്ങളും ഉയർന്നുവന്നു .പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സംവാദം ഇരു പക്ഷത്തിലുമുള്ളവർക്കു പുതിയ തിരിച്ചറിവുകൾ നൽകാൻ സഹായകമായി.

ഡബ്ലിന് വെസ്റ്റ് TD യും മുൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമായ ഫ്രാൻസിസ് ഫിറ്റസ് ജെ റാൾഡ് ,ഇന്റർനാഷണൽ ട്രൈനെർ ഹ്യൂഗ്സ് ഹവാർഡ് . മുൻ NHS നേഴ്‌സ് തെരേസ മൊയ്ലാൻ, അയർലണ്ട് പീസ് കമ്മീഷണർ Dr . ജസ്ബിർ സിങ് പുരി, ഐറിഷ് ഇന്ത്യൻ കൾചറൽ കോഓർഡിനേറ്റർ Mr.പ്രശാന്ത് ശുക്ല ,.Dr. മേരിയന് ദ്വേർ(GP) , ദേവ് ഗാർഡിനേർ ( വർക്കേഴ്‌സ് പാർട്ടി ) പുനം റാണെ (ഫിനിഗെൽ )എന്നിവർ അബോർഷൻ വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചു.

തുടർന്ന് നടന്ന സംവാദത്തിൽ ഇരുപക്ഷങ്ങളിലായി നിലയുറപ്പിച്ചവർ തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വാദങ്ങളായി നിരത്തി .മലയാളം' സംഘടന സംവാദം സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ് . കാലികപ്രസക്തിയുള്ള വിഷയങ്ങളിലിൽ ഇതിനുമുൻപും സംവാദങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.രാജേഷ് ഉണ്ണിത്താൻചർച്ചയുടെ മോഡറേറ്ററായിരുന്നു . സെബി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.