കേരള ഭാഷാ ഇ9സ്റ്റിറ്റിയൂട്ട് മലയാളം ഭാഷ വ്യാകരണ പഠനത്തിനായി ജനുവരി 11 (ഇന്ന്) മുതൽ വരെ ഓൺലൈ9 ക്ലാസ്സുകൾ നടത്തുന്നു. മലയാളം വ്യാകരണത്തിൽ പ്രഗത്ഭരായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, പ്രൊഫ. രാമചന്ദ്രൻപിള്ള, ഡോ.പി.സോമൻ തുടങ്ങിയ അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.

മലയാളം: ഭാഷാ വ്യാകരണം അക്ഷരമാല എന്ന വിഷയത്തിൽ ജനുവരി 11, 12 തീയതികളിൽ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, മലയാളം: ഭാഷാ വ്യാകരണം എന്ന വിഷയത്തിൽ ജനുവരി 13, 14 തീയതികളിൽ പ്രൊഫ. രാമചന്ദ്രൻപിള്ള എന്നിവർ ക്ലാസെടുക്കും.

പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ മത്സരപ്പരീക്ഷകളും മറ്റു പരീക്ഷകളും എഴുതുന്നവർക്കുവേണ്ടിയും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമാകുന്ന ക്ലാസുകൾ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ 8 മണിവരെയാണ്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ https://www.facebook.com/keralabhashainstitute എന്ന ഫേസ്‌ബുക്ക് പേജിലും സൂമിലും ലൈവായിട്ടാണ് ക്ലാസ് നടത്തിവരുന്നത്. വിവിധ മത്സരപ്പരീക്ഷകൾക്കുവേണ്ടിയും പൊതുജനങ്ങൾക്കും വേണ്ടി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ച ക്ലാസിന്റെ തുടർച്ചയായിട്ടാണ് വിദ്യാ4ഥികൾക്കും ഉദ്യോഗാ4ഥികൾക്കും ഏറെ പ്രയോജനകരമായ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. ഫോൺ-9447 95 6162.

നവംബർ 9ന് ആരംഭിച്ച ക്ലാസുകൾക്ക് ശ്രോതാക്കൾക്കിടയിൽ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചരിത്രം, ഭൂമിശാസ്ത്രം, ഇന്ത്യൻ ഭരണഘടന, കാർഷിക നിയമങ്ങൾ, ഐക്യരാഷ്ട്രസഭ, പശ്ചിമഘട്ടം- പാരിസ്ഥിതികാവലോകനം തുടങ്ങിയ വിഷയങ്ങളിൽ സംഘടിപ്പിച്ച മികച്ച ക്ലാസുകൾ https://www.facebook.com/keralabhashainstitute എന്ന ഫേസ്‌ബുക്ക് പേജിൽ കേൾക്കാവുന്നതാണ്.