- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയിലേക്ക് കൂറുമാറിയത് കന്നഡ നടി ഭാവന; തെറി വിളികേട്ട് മലയാള നടിയും: ഭാവനയുടെ ഒഫീഷ്യൽ പേജിൽ മലയാളികളുടെ കൂട്ട പൊങ്കാല
ല്ലു സൈബേഴ്സിന് ഒരു പ്രത്യേകതയുണ്ട്. മറ്റുള്ളവർ ചെയ്യുന്നതും പറയുന്നതും ഇഷ്ടപ്പെട്ടില്ലെങ്കിൽ അവരുടെ സോഷ്യൽ മീഡിയാ പേജിൽ കയറി കൂട്ട പൊങ്കാല നടത്തും. ഇത്തരത്തിൽ മലയാളികളുടെ കൂട്ടപ്പൊങ്കാലയ്ക്കിരയായവരിൽ മരിയം ഷറപ്പോവ മുതൽ മലയാള സിനിമാ താരങ്ങൾ വരെ ഉൾപ്പെടുന്നു. ഇത്തവണ മലയാളികളുടെ കൂട്ടപൊങ്കാലയ്ക്ക് ഇരയായിരിക്കുന്നത് മലയാളി താരം ഭാവനയാണ്. എന്നാൽ ഭാവന പോലും അറിയാത്ത കാര്യത്തിനാണ് ഭാവനയുടെ പേജിൽ മല്ലു സൈബേഴ്സിന്റെ തെറിവിളി. എന്നാൽ ഇതിൽ ഭൂരിഭാഗം പേരും തങ്ങൾക്ക് അബദ്ധം പറ്റിയതായി മനസ്സിലായിട്ടു പോലും ഇല്ല. കന്നഡയിലെ നടി ഭാവന രമണ്ണ ബിജെപിയിൽ ചേർന്നത് മനസ്സിലാകാതെ മലയാളി താരം ഭാവനയുടെ ഫേസ്‌ബുക്ക് പേജിലാണ് അസഭ്യവർഷമുണ്ടായിരിക്കുന്നത്. ഇടത് അനുഭാവികളാണ് ആക്രമണം നടത്തുന്നതെന്നും അതേസമയം ഭാവനയുടെ പേജിൽ കമ്മ്യൂണിസ്റ്റുകാർ എന്ന വ്യാജേനെ പൊങ്കാല ഇടുന്ന സംഘപരിവാറുകാരാണെന്നും ചില ഇടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് പ്രവർത്തകയായിരുന്ന ഭാവന രമണ്ണ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്്. തിരഞ്ഞെടുപ
ല്ലു സൈബേഴ്സിന് ഒരു പ്രത്യേകതയുണ്ട്. മറ്റുള്ളവർ ചെയ്യുന്നതും പറയുന്നതും ഇഷ്ടപ്പെട്ടില്ലെങ്കിൽ അവരുടെ സോഷ്യൽ മീഡിയാ പേജിൽ കയറി കൂട്ട പൊങ്കാല നടത്തും. ഇത്തരത്തിൽ മലയാളികളുടെ കൂട്ടപ്പൊങ്കാലയ്ക്കിരയായവരിൽ മരിയം ഷറപ്പോവ മുതൽ മലയാള സിനിമാ താരങ്ങൾ വരെ ഉൾപ്പെടുന്നു.
ഇത്തവണ മലയാളികളുടെ കൂട്ടപൊങ്കാലയ്ക്ക് ഇരയായിരിക്കുന്നത് മലയാളി താരം ഭാവനയാണ്. എന്നാൽ ഭാവന പോലും അറിയാത്ത കാര്യത്തിനാണ് ഭാവനയുടെ പേജിൽ മല്ലു സൈബേഴ്സിന്റെ തെറിവിളി. എന്നാൽ ഇതിൽ ഭൂരിഭാഗം പേരും തങ്ങൾക്ക് അബദ്ധം പറ്റിയതായി മനസ്സിലായിട്ടു പോലും ഇല്ല.
കന്നഡയിലെ നടി ഭാവന രമണ്ണ ബിജെപിയിൽ ചേർന്നത് മനസ്സിലാകാതെ മലയാളി താരം ഭാവനയുടെ ഫേസ്‌ബുക്ക് പേജിലാണ് അസഭ്യവർഷമുണ്ടായിരിക്കുന്നത്. ഇടത് അനുഭാവികളാണ് ആക്രമണം നടത്തുന്നതെന്നും അതേസമയം ഭാവനയുടെ പേജിൽ കമ്മ്യൂണിസ്റ്റുകാർ എന്ന വ്യാജേനെ പൊങ്കാല ഇടുന്ന സംഘപരിവാറുകാരാണെന്നും ചില ഇടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോൺഗ്രസ് പ്രവർത്തകയായിരുന്ന ഭാവന രമണ്ണ കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്്. തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടു ദിവസം മാത്രം അവശേഷിക്കെ വ്യാഴാഴ്ചയായിരുന്നു ഭാവനയുടെ മനംമാറ്റം. ഇത് വൻ വാർത്തയാകുകയും ചെയ്തിരുന്നു. എന്നാൽ ഇത് മലയാളി താര ഭാവനയാണെന്ന് കേട്ട പാതി കേൾക്കാത്ത പാതി മലയാളികൾ ഉറപ്പിക്കുക ആയിരുന്നു. ഇതോടെ കൂട്ടതെറിവിളിയുമായി മലയാളികൾ ഭാവനയുടേ പേജിലേക്ക് എത്തുകയായിരുന്നു.