- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വിരാജിനും നരൈനുമൊപ്പം അഭിനയിക്കാൻ നടി എത്തി; സഹപ്രവർത്തകയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന അഭ്യർത്ഥനയുമായി പൃഥ്വിരാജ്; ആദം സിനിമയുടെ ഷൂട്ടിങ് കൊച്ചിയിൽ തുടങ്ങി
കൊച്ചി: പൾസർ സുനിയും സംഘവും നടത്തിയ ആക്രമണത്തിനിരയായ നടി വീണ്ടും സിനിമയിൽ സജീവമായി. മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ആദം എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലാണ് നടി ഇന്ന് എത്തിയത്. അതിനിടെ അഭിനയ ലോകത്തേക്കു മടങ്ങിവരുന്ന സഹപ്രവർത്തകയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന അഭ്യർത്ഥനയുമായി പൃഥ്വിരാജ് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. നടി പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലൊക്കെഷനിലേക്കെത്തുമ്പോൾ ക്യാമറുകളുമായെത്തി ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു പൃഥ്വിരാജിന്റെ അഭ്യർത്ഥന. സഹപ്രവർത്തകയ്ക്കായി സംസാരിക്കേണ്ടത് തന്റെ ചുമതലയാണെന്ന മുഖവുരയോടെയാണ് പൃഥ്വിരാജ് മാദ്ധ്യമപ്രവർത്തകരെ കാണാനെത്തിയത്. നടിക്കു മാദ്ധ്യമങ്ങളോട് സംസാരിക്കണമെന്ന് തോന്നുമ്പോൾ അവർ സംസാരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അവർ എപ്പോൾ മാദ്ധ്യമങ്ങളെ കാണുമെന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൃഥിരാജ്, നരെയ്ൻ എന്നിവർക്കൊപ്പം ചിത്രത്തിലെ മറ്റൊ
കൊച്ചി: പൾസർ സുനിയും സംഘവും നടത്തിയ ആക്രമണത്തിനിരയായ നടി വീണ്ടും സിനിമയിൽ സജീവമായി. മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ആദം എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലാണ് നടി ഇന്ന് എത്തിയത്.
അതിനിടെ അഭിനയ ലോകത്തേക്കു മടങ്ങിവരുന്ന സഹപ്രവർത്തകയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കരുതെന്ന അഭ്യർത്ഥനയുമായി പൃഥ്വിരാജ് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. നടി പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലൊക്കെഷനിലേക്കെത്തുമ്പോൾ ക്യാമറുകളുമായെത്തി ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു പൃഥ്വിരാജിന്റെ അഭ്യർത്ഥന. സഹപ്രവർത്തകയ്ക്കായി സംസാരിക്കേണ്ടത് തന്റെ ചുമതലയാണെന്ന മുഖവുരയോടെയാണ് പൃഥ്വിരാജ് മാദ്ധ്യമപ്രവർത്തകരെ കാണാനെത്തിയത്. നടിക്കു മാദ്ധ്യമങ്ങളോട് സംസാരിക്കണമെന്ന് തോന്നുമ്പോൾ അവർ സംസാരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അവർ എപ്പോൾ മാദ്ധ്യമങ്ങളെ കാണുമെന്ന് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൃഥിരാജ്, നരെയ്ൻ എന്നിവർക്കൊപ്പം ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രമായി അഭിനയിക്കേണ്ടിയിരുന്ന നടി സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് കാറിൽ വച്ച് ആക്രമിക്കപ്പെട്ടത്. തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് താൽക്കാലികമായി നീട്ടിവയ്ക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചു. എന്നാൽ അതുവേണ്ടെന്ന് നടി തന്നെ നിലപാട് എടുക്കുകയായിരുന്നു. ഇതോടെ മുൻ നിശ്ചയ പ്രകാരം ഷൂട്ടിങ് തുടങ്ങി. പൾസർ സുനിയും സംഘവും നടത്തിയ ആക്രമണത്തിന് ശേഷം കടുത്ത മാനസികസംഘർഷത്തിലായിരുന്നു നടിയെന്നാണ് അവരുമായി അടുപ്പമുള്ളവർ പറയുന്നത്.
സംഭവത്തിന് ശേഷം വീട് വീട്ട് പുറത്തിറങ്ങാൻ നടി തയ്യാറായിരുന്നില്ല. സംഭവശേഷം പലതവണ പൊലീസിന്റെ ചോദ്യം ചെയ്യല്ലിന് വിധേയായ നടി, രാഷ്ട്രീയക്കാരും സിനിമാക്കാരും അടക്കമുള്ള സുഹൃത്തുക്കളോടും ഇക്കാര്യം പലവട്ടം ആവർത്തിച്ചു വിശദീകരിക്കേണ്ടി വന്നിരുന്നു. നേരത്തെ നടി ശനിയാഴ്ച രാവിലെ മാദ്ധ്യമങ്ങളെ കണ്ടേക്കും എന്ന് അറിയിച്ചിരുന്നുവെങ്കിലും കേസന്വേഷണം നടക്കുന്ന ഘട്ടത്തിൽ മാദ്ധ്യമങ്ങളെ കാണരുതെന്ന പൊലീസിന്റെ അഭ്യർത്ഥനയെ തുടർന്ന് അവർ കൂടിക്കാഴ്‌ച്ച മാറ്റിവച്ചിരുന്നു.