- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് തന്ത്രങ്ങൾ മുറുക്കിയതോടെ യാതൊരു ഇളവും ഇനി നൽകേണ്ടെന്ന് ഉറച്ച് പൊലീസ് ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങളുമായി കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ എത്രയും വേഗം തുടങ്ങാനുള്ള സാധ്യതകൾ ആരാഞ്ഞ് രംഗത്തെത്തിയിരിക്കയാണ് പൊലീസ്. കടുത്ത അങ്കലാപ്പിലായ ദിലീപ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയതോടെയാണ് പൊലീസും നിലപാട് കടുപ്പിക്കുന്നത്. കേസിലെ പ്രഥമിക കാര്യങ്ങൾ ചോദ്യം ചെയ്യുന്ന വിധത്തിൽ ഹർജി നൽകിയതോടെ ദിലീപിന്റെ പക്കൽ തന്നെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന സംശയം പൊലീസിന് ശക്തമായിട്ടുണ്ട്. അടുത്തിടെ ദിലീപ് നടത്തിയ വിദേശ യാത്രയിൽ അടക്കം സംശയം രേഖപ്പെടുത്തികൊണ്ടാണ് പൊലീസ് രംഗത്തുള്ളത്. ദൃശ്യങ്ങൾ ദിലീപിന് നൽകുന്നതിൽ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പും പ്രകടിപ്പിച്ചു. ദൃശ്യങ്ങൾ കൈവശപ്പെടുത്തി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണു പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ദൃശ്യങ്ങളിലെ സൂഷ്മവിവരങ്ങൾ പോലും ഹർജിയിൽ ചൂണ്ടിക്കാട്ടിയ പ്രതിയുടെ കൈയിൽ അവ ഉണ്ടാകാമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ എത്രയും വേഗം തുടങ്ങാനുള്ള സാധ്യതകൾ ആരാഞ്ഞ് രംഗത്തെത്തിയിരിക്കയാണ് പൊലീസ്. കടുത്ത അങ്കലാപ്പിലായ ദിലീപ് കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയതോടെയാണ് പൊലീസും നിലപാട് കടുപ്പിക്കുന്നത്. കേസിലെ പ്രഥമിക കാര്യങ്ങൾ ചോദ്യം ചെയ്യുന്ന വിധത്തിൽ ഹർജി നൽകിയതോടെ ദിലീപിന്റെ പക്കൽ തന്നെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന സംശയം പൊലീസിന് ശക്തമായിട്ടുണ്ട്. അടുത്തിടെ ദിലീപ് നടത്തിയ വിദേശ യാത്രയിൽ അടക്കം സംശയം രേഖപ്പെടുത്തികൊണ്ടാണ് പൊലീസ് രംഗത്തുള്ളത്.
ദൃശ്യങ്ങൾ ദിലീപിന് നൽകുന്നതിൽ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പും പ്രകടിപ്പിച്ചു. ദൃശ്യങ്ങൾ കൈവശപ്പെടുത്തി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണു പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും ദൃശ്യങ്ങളിലെ സൂഷ്മവിവരങ്ങൾ പോലും ഹർജിയിൽ ചൂണ്ടിക്കാട്ടിയ പ്രതിയുടെ കൈയിൽ അവ ഉണ്ടാകാമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.