- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നല്ല ഉൽപ്പന്നം മോശം പാക്കേജിൽ ലഭിക്കുന്ന ഡിഡി മലയാളം; ചില അവതാരകരേയും വല്ല്യേട്ടൻ സിനിമയും കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന കൈരളി ചാനൽ; കോടീശ്വരൻ ഒഴികെയുള്ള പതിവ് ഐറ്റങ്ങളുമായി ഏഷ്യാനെറ്റ്; വിനുവും വേണുവും ക്രെഡിബിലിറ്റി നഷ്ടപ്പെടുത്തിയ ആങ്കർമാർ: മലയാളം ചാനലുകളെ കുറിച്ച് ഒരു അവലോകനം
1-ഡി ഡി മലയാളം- അതീവ സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ ശേഷിപ്പുകൾ എന്ന് പറയാവുന്ന താരതമ്യേന നിലവാരമുള്ള പരിപാടികൾ ഇപ്പോഴും ഉണ്ടെങ്കിലും സർക്കാർ വിലാസം ചാനൽ എന്ന മുൻ വിധിയോടെയാണു അതിനെ സമീപിക്കുന്നത് ,കേരള സംസ്‌ക്കാരവുമായി ബന്ധപ്പെട്ട കലകളും സാംസ്കാരിക പരിപാടികളും വന്നിരുന്നതും ഇപ്പോഴും വരുന്നതും ഡി ഡി മലയാളത്തിൽ ആണു .വാർത്തകളിലെ സത്യ സന്ധതയും ചർച്ചകളിലെ ജനാധിപത്യവും ,പൊതു ഇൻഫൊർമേഷനുള്ള പരിപാടികളും ഇന്നും അതിലാണു കൂടുതൽ .നല്ല ഉത്പന്നം ഏറ്റവും മോശം പാക്കേജിൽ ലഭിക്കുന്നത് അതിലാണു .പൊതുവെ ഫാഷൻ വസ്ത്രങ്ങൾ ,ആർഭാടങ്ങളിൽ അഭിരമിക്കുന്ന കഥാപാത്രങ്ങൾ എന്നിവയൊക്കെ ഒഴിവാക്കി സാധാരണക്കാരുടെ രൂപങ്ങൾ ആണു അതിൽ കാണുന്നതിൽ ഏറിയകൂറും .മസാലകൾ ഇല്ലാത്ത ആരോപ്അണങ്ങൾ ഇല്ലാത്ത കിംവദന്തികൾ ഇല്ലാത്ത ദൂരദർശനെ പ്രേക്ഷകർ ഒഴിവാക്കിയെന്ന് പറയാം. 2 -കൈരളി - വേറിട്ട ഒരു ചാനൽ.എന്ന ഒരു ക്യാപ്ഷനോട് കൂടി വന്നത് കൈരളി ആയിരുന്നു.പെണ്മലയാളം,മൈലാഞ്ചി,സാക്ഷി, മാമ്പഴം,കഥപറയാൻ ,ഗോപിനാഥിന്റെ കുടുംബ വിശേഷം തുടങ്ങി പല പരിപാടികളും കൊണ്ട് വന
1-ഡി ഡി മലയാളം- അതീവ സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ ശേഷിപ്പുകൾ എന്ന് പറയാവുന്ന താരതമ്യേന നിലവാരമുള്ള പരിപാടികൾ ഇപ്പോഴും ഉണ്ടെങ്കിലും സർക്കാർ വിലാസം ചാനൽ എന്ന മുൻ വിധിയോടെയാണു അതിനെ സമീപിക്കുന്നത് ,കേരള സംസ്‌ക്കാരവുമായി ബന്ധപ്പെട്ട കലകളും സാംസ്കാരിക പരിപാടികളും വന്നിരുന്നതും ഇപ്പോഴും വരുന്നതും ഡി ഡി മലയാളത്തിൽ ആണു .വാർത്തകളിലെ സത്യ സന്ധതയും ചർച്ചകളിലെ ജനാധിപത്യവും ,പൊതു ഇൻഫൊർമേഷനുള്ള പരിപാടികളും ഇന്നും അതിലാണു കൂടുതൽ .നല്ല ഉത്പന്നം ഏറ്റവും മോശം പാക്കേജിൽ ലഭിക്കുന്നത് അതിലാണു .പൊതുവെ ഫാഷൻ വസ്ത്രങ്ങൾ ,ആർഭാടങ്ങളിൽ അഭിരമിക്കുന്ന കഥാപാത്രങ്ങൾ എന്നിവയൊക്കെ ഒഴിവാക്കി സാധാരണക്കാരുടെ രൂപങ്ങൾ ആണു അതിൽ കാണുന്നതിൽ ഏറിയകൂറും .മസാലകൾ ഇല്ലാത്ത ആരോപ്അണങ്ങൾ ഇല്ലാത്ത കിംവദന്തികൾ ഇല്ലാത്ത ദൂരദർശനെ പ്രേക്ഷകർ ഒഴിവാക്കിയെന്ന് പറയാം.
2 -കൈരളി - വേറിട്ട ഒരു ചാനൽ.എന്ന ഒരു ക്യാപ്ഷനോട് കൂടി വന്നത് കൈരളി ആയിരുന്നു.പെണ്മലയാളം,മൈലാഞ്ചി,സാക്ഷി, മാമ്പഴം,കഥപറയാൻ ,ഗോപിനാഥിന്റെ കുടുംബ വിശേഷം തുടങ്ങി പല പരിപാടികളും കൊണ്ട് വന്നത് കൈരളിയാണു .അപൂർവമായെ കഥാസീരിയലുകൾ വന്നിട്ടുള്ളതെങ്കിലും മെച്ചപ്പെട്ടവ ആയിരുന്നു .പക്ഷെ ഇന്ന് ആ ചാനലിനെ പറ്റി വരുന്ന അഭിപ്രായങ്ങളിൽ അതിലെ പരിപാടിയേക്കാൾ വിലയിരുത്തുന്നത് അതിന്റെ മേധാവിയേയും ചില അവതാരകരേയും വല്ല്യേട്ടൻ സിനിമയും മാത്രമാണു ,ആ ചാനൽ അർഹിക്കുന്ന പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നില്ല
3 -സഫാരി - വിഷയ അധിഷ്ടിതമായ ചാനൽ ആണു .ചെറിയ ഒരു ന്യൂനപക്ഷം കാഴ്ചക്കാർ ഉണ്ട് ,സഞ്ചാരം വീഡിയോകളെക്കാൾ അതിൽ നിലവാരമുള്ളത് സമൃദ്ധമായ ആർക്കൈവുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഇരുപതാം നൂറ്റാണ്ട് ,സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ സിനിമാ അധിഷ്ടിത പരിപാടികൾ തുടങ്ങിയവ ആണു.
4 കപ്പ -മ്യൂസിക്ക് ചാനലുകളിൽ ഏറ്റവും മികച്ചത് ഇത് തന്നെയാണു .വ്യത്യസ്ഥ സംഗീതത്തെ ഇത്രയേറെ പരിചയ പ്പെടുത്തുന്ന ചാനൽ വേറെ ഇല്ല.
5 ആത്മീയ യാത്ര -(കെപി യോഹന്നാൻ വക്)മറ്റ് ക്രിസ്റ്റ്യൻ ചാനലുകളിൽ നിന്ന് വ്യതസ്ഥമായി ആത്മീയ ചാനലിനു ഉള്ള മേന്മയെന്താണു.അതു എന്തിനായുള്ള ചാനൽ ആണെന്ന മുൻ വി ധിയോടെയാണെങ്കിലും വച്ചു കാണാവുന്ന ചാനലാണു ഏ വൈ.അതിൽ ക്രൈസ്തവം എന്ന കഥകളി പരിപാടിയുണ്ട്, ഹൃദയാഞ്ജലി എന്ന ക്ലാസ്സിക്കൽ സംഗീതം ഉണ്ട്, സെക്‌സ് ഫോർ യൂ എന്ന ലൈംഗിക വിദ്യാഭ്യാസ പരിപാടിയുണ്ട്.ആധുനിക ബാന്റ് സംഗീതം ഉണ്ട്.
6 വാർത്താ ചാനലുകൾ എല്ലാം ഏറെക്കുറെ ഒരേപോലെയാണു .പ്രധാനമായും ന്യൂസ് ആങ്കർമാരാണു താരങ്ങൾ .സനീഷ് ,ഹർഷൻ ഷാനി ,ഗോപിക്കൃഷ്ണൻ പിജി സന്തോഷ് കുമാർ എന്നിവരാണു മുന്നിൽ നിൽക്കുന്നത്. വിനു വി ജോണും വേണൂ ബാലകൃഷ്ണനും ആണു സമീപകാലത്ത് ക്രഡിബിലിറ്റി നഷ്ടപ്പെടുത്തിയ ആങ്കർമാർ.
7- പിന്നിലേക്ക് പോയ ചാനലുകളിൽ സൂര്യയും അമൃതയുമാണു എടുത്ത് പറയേണ്ടത്.
8- മഴവിൽ മനോരമയും ഫ്‌ലവേഴ്‌സുമാണു ബോധപൂർവം പരിപാടികളിൽ വൈവിധ്യവും കമ്പോള യുക്തിയും കൊണ്ട് വരാൻ ശ്രമിക്കുന്നത്.
9 എന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഏഷ്യാനെറ്റ് എന്റർടെയിന്മെന്റ് ചാനലിൽ സുരേഷ് ഗോപിയുടെ കോടീശ്വരൻ ഒഴികെ എല്ലാം പതിവ് ഐറ്റങ്ങൾ തന്നെ.
10 ജയഹിന്ദ് ,ജീവൻ ,ജനം, സഖി വീ തുടങ്ങിയ കുറെ ചാനൽ തുടങ്ങിയതുകൊണ്ട് നടത്തുന്നു എന്നേയുള്ളു
മലയാളം ചാനലുകളിൽ വരുന്ന പരിപാടികളിൽ ചാനൽ ഏതാണെങ്കിലും ഏതാണ്ട് ഒരേ പോലെയുള്ളത് കാർഷിക പരിപാടികൾ ആണു .അവയാകട്ടെ ഇന്നും ദൂർദർശനിലൂടെ ജി സാജൻ തുടങ്ങി വച്ച അതേ പാറ്റേണിലും . കോമഡി പരിപാടികളും സ്റ്റേജ് ഷോകളും കണ്ടാൽ ചാനലുകൾ തിരിച്ചറിയാൻ വയ്യാതായിട്ടുണ്ട്.