- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാക്കാരുടെ ഈഗോകൾ ഏറ്റുമുട്ടിയപ്പോൾ പൂട്ടിക്കെട്ടിയത് മലയാള സിനിമ; മോഹൻലാലിന്റെയും ദുൽഖറിന്റെയും അടക്കം ആറ് സിനിമകൾക്ക് റിലീസിങ് ഉണ്ടാവില്ല; പുലിമുരുകനും ഋത്വിക് റോഷനും അടക്കം ഓടുന്ന സിനിമകൾ ഇന്ന് മുതൽ പിൻവലിക്കും
കൊച്ചി: നല്ലകാലത്തേക്ക കടക്കുന്നതിനിടെ മലയാളം സിനിമാക്കാരുടെ ഈഗോകൾ ഏറ്റുമുട്ടിയപ്പോൾ സിനിമാ വ്യവസായത്തിന് വീണ്ടും ശനിദശ. കോടികൾ വാരേണ്ട സമയത്ത് നഷ്ടങ്ങളുടെ കണക്കു മാത്രമാണ് സിനിമയ്ക്ക് ഇപ്പോൾ അവശേഷിക്കുന്നത്. തീയറ്റർ ഉടമകളും വിതരണക്കാരും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം തീരാത്തതിനാൽ മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടേത് അടക്കമുള്ള സിനിമകൾ ഇപ്പോഴും പെട്ടിയിൽ തന്നെയാണ് ഇരിക്കുന്നത്. ഇപ്പോൾ തിയറ്ററുകളിലുള്ള പുലിമുരുകനു കട്ടപ്പനയിലെ ഋത്വിക് റോഷനും കൂടി പിൻവലിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതോടെ ഈ പ്രതിസന്ധിയുടെ ആഴം വലിയതായി. ഇതോടെ, തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു മേൽ സമ്മർദ്ദവും മുറുകി. പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന മുൻ തീരുമാനം മറികടന്നു തമിഴ് ചിത്രമായ കത്തി സണ്ടൈയും ഹിന്ദി ചിത്രമായ ദംഗലും തിയറ്ററുകളിലെത്തിച്ച വിതരണ കമ്പനികളുമായി ഭാവിയിൽ സഹകരണം വേണ്ടെന്നും സംയുക്ത യോഗം തീരുമാനിച്ചു. രമ്യ ഫിലിംസാണു കത്തി സണ്ടൈ വിതരണത്തിനെടുത്തത്. യുടിവിയാണു ദംഗലിന്റെ വിതരണക്കാർ.
കൊച്ചി: നല്ലകാലത്തേക്ക കടക്കുന്നതിനിടെ മലയാളം സിനിമാക്കാരുടെ ഈഗോകൾ ഏറ്റുമുട്ടിയപ്പോൾ സിനിമാ വ്യവസായത്തിന് വീണ്ടും ശനിദശ. കോടികൾ വാരേണ്ട സമയത്ത് നഷ്ടങ്ങളുടെ കണക്കു മാത്രമാണ് സിനിമയ്ക്ക് ഇപ്പോൾ അവശേഷിക്കുന്നത്. തീയറ്റർ ഉടമകളും വിതരണക്കാരും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം തീരാത്തതിനാൽ മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടേത് അടക്കമുള്ള സിനിമകൾ ഇപ്പോഴും പെട്ടിയിൽ തന്നെയാണ് ഇരിക്കുന്നത്. ഇപ്പോൾ തിയറ്ററുകളിലുള്ള പുലിമുരുകനു കട്ടപ്പനയിലെ ഋത്വിക് റോഷനും കൂടി പിൻവലിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചതോടെ ഈ പ്രതിസന്ധിയുടെ ആഴം വലിയതായി. ഇതോടെ, തിയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു മേൽ സമ്മർദ്ദവും മുറുകി.
പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന മുൻ തീരുമാനം മറികടന്നു തമിഴ് ചിത്രമായ കത്തി സണ്ടൈയും ഹിന്ദി ചിത്രമായ ദംഗലും തിയറ്ററുകളിലെത്തിച്ച വിതരണ കമ്പനികളുമായി ഭാവിയിൽ സഹകരണം വേണ്ടെന്നും സംയുക്ത യോഗം തീരുമാനിച്ചു. രമ്യ ഫിലിംസാണു കത്തി സണ്ടൈ വിതരണത്തിനെടുത്തത്. യുടിവിയാണു ദംഗലിന്റെ വിതരണക്കാർ. പ്രശ്‌നം പരിഹരിക്കപ്പെടുമ്പോൾ, വിലക്കു മൂലം റിലീസ് മുടങ്ങിയ ആറു മലയാള ചിത്രങ്ങൾക്ക് ഒരു മാസം മൽസര രഹിത സാഹചര്യം ലഭ്യമാക്കാനാണു മറ്റൊരു തീരുമാനം. ഒരു മാസത്തേക്ക് മറ്റു ചിത്രങ്ങൾ റിലീസ് ചെയ്യില്ല.
ജോമോന്റെ സുവിശേഷങ്ങൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എസ്ര, ഫുക്രി, വേദം, കാംബോജി എന്നീ ക്രിസ്മസ് ചിത്രങ്ങളാണു റിലീസ് വിലക്കിൽപ്പെട്ടത്. നിലവിലെ ചിത്രങ്ങൾ കൂടി പിൻവലിക്കാനുള്ള തീരുമാനത്തോടെ പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളും തിയറ്ററുകൾ വിടും. ഫലത്തിൽ, ഏതാനും ഇതരഭാഷാ ചിത്രങ്ങൾ മാത്രമാകും കേരളത്തിലെ തിയറ്ററുകളിൽ. ചലച്ചിത്രമേഖലയ്ക്കു നഷ്ടപ്പെടുന്നത് ഉത്സവകാല വരുമാനവും. തിയറ്ററുകളിൽ നിന്ന് ഉടമകൾക്കു ലഭിക്കുന്ന വരുമാന വിഹിതം ഏകപക്ഷീയമായി നാൽപതിൽ നിന്ന് അൻപതു ശതമാനമായി വർധിപ്പിച്ച ഫെഡറേഷൻ നടപടിയിൽ പ്രതിഷേധിച്ചാണു നിർമ്മാതാക്കളും വിതരണക്കാരും പുതിയ റിലീസ് വേണ്ടെന്നു വച്ചതും നിലവിലെ ചിത്രങ്ങൾ പിൻവലിക്കുന്നതും.
തൽസ്ഥിതി തുടരാനും വിഹിതം തീരുമാനിക്കാൻ കമ്മിഷനെ നിയോഗിക്കാമെന്നുമുള്ള സംസ്ഥാന സർക്കാർ നിർദ്ദേശം തിയറ്റർ ഉടമകൾ തള്ളിയതോടെയാണു പ്രതിസന്ധി രൂക്ഷമായത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറുമായി ചർച്ചയ്ക്കില്ലെന്നു ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ മനോരമയോടു പറഞ്ഞു. പ്രതിസന്ധി സൃഷ്ടിച്ചതു ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലാണ്. പല തിയറ്ററുകളും തങ്ങളോടു സഹകരിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത യോഗത്തിൽ, സിയാദ് കോക്കർക്കു പുറമേ, സെക്രട്ടറി എം.എം. ഹംസ, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ, സെക്രട്ടറി എം. രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.
ക്രിസ്മസ് റിലീസുകൾ പുറത്തിറക്കാനാവാത്തതുമൂലം സിനിമാമേഖലയ്ക്ക് 12 കോടിയുടെ നഷ്ടമുണ്ടായെന്ന് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ അറിയിച്ചിട്ടുണ്ട്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനുമായി ഒത്തുതീർപ്പിനില്ലെന്നാണ് ഈ സംഘടനകളുടെ നിലപാട്. നടക്കുന്നത് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിന്റെ വൺമാൻ ഷോ ആണെന്നും യോഗത്തിൽ ആരോപണമുണ്ടായി.
വിവിധ സിനിമാസംഘടനകളുമായുള്ള ചർച്ച പരാജയമടഞ്ഞ സാഹചര്യത്തിൽ സർക്കാർതലത്തിൽ വീണ്ടുമൊരു ചർച്ച ഉടനുണ്ടാവില്ലെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞിരുന്നു. സർക്കാർ സിനിമാസംഘടനകൾക്ക് മുന്നിൽ ഒരു പ്രൊപ്പ്രോസൽ മുന്നോട്ട് വച്ചിട്ടുണ്ടെന്നും ഇ ടിക്കറ്റിങ്ങും തീയേറ്റർ ഗ്രേഡിംഗും ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാനാണ് സർക്കാർ താൽപര്യമെന്നും മന്ത്രി പറഞ്ഞിരുന്നു. 12 വർഷമായി തുടരുന്ന തീയേറ്റർ വിഹിതത്തിലെ മാറ്റമാണ് തങ്ങൾ ആവശ്യപ്പടുന്നതെന്നാണ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ നിലപാട്.